Political Threat

അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ഭീഷണി; കൊലപ്പെടുത്തുമെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി
അട്ടപ്പാടിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വി.ആർ. രാമകൃഷ്ണന് ഭീഷണി. സ്ഥാനാർഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. വി.ആർ. രാമകൃഷ്ണനും, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജംഷീറും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നു.

പോലീസിനെ ഭീഷണിപ്പെടുത്തി എറണാകുളം ഡിസിസി പ്രസിഡന്റ്; സംസ്ഥാനത്ത് പ്രതിഷേധം ശക്തം
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിൻ്റെ പോലീസിനെതിരായ ഭീഷണി പ്രസംഗം വിവാദമായി. ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഷിയാസിൻ്റെ ഭീഷണി. സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

കട്ടപ്പനയിലെ ആത്മഹത്യ: സിപിഐഎം നേതാവിന്റെ ഭീഷണി വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ സിപിഐഎം മുൻ ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി തെളിയിക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. സാബു അടി വാങ്ങിക്കുമെന്നും പണി പഠിപ്പിക്കുമെന്നുമുള്ള ഭീഷണികൾ നേതാവ് നടത്തിയതായി രേഖയിൽ വ്യക്തമാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തുകയാണ്.