Political Controversy

ട്രോളി ബാഗ് വിവാദം: ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു; തെളിവുകൾ ഇല്ല
പാലക്കാട് പൊലീസ് സംഘം ട്രോളി ബാഗ് വിവാദത്തിൽ ബിന്ദു കൃഷ്ണയുടെ മൊഴിയെടുത്തു. നേരത്തെ ഷാനിമോൾ ഉസ്മാന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്.

പാലക്കാട് നീല ട്രോളി ബാഗ് വിവാദം: തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്തെ നീല ട്രോളി ബാഗ് വിവാദത്തിൽ പുതിയ വഴിത്തിരിവ്. ബാഗിൽ പണം എത്തിച്ചതിന് തെളിവുകൾ കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്. കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.

മുസ്ലിം ലീഗ് നേതാവ് എസ്ഡിപിഐ സെമിനാറിൽ; വിവാദം കൊഴുക്കുന്നു
കോഴിക്കോട് വടകരയിൽ എസ്ഡിപിഐ സംഘടിപ്പിച്ച സെമിനാറിൽ മുസ്ലിം ലീഗ് നേതാവ് പങ്കെടുത്തത് വിവാദമായി. ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സി ഇബ്രാഹിമാണ് പരിപാടിയിൽ പങ്കെടുത്തത്. വിഷയത്തിൽ ലീഗ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പ്രതികരിച്ചു.

പാലക്കാട് ബിജെപിയിൽ പുതിയ വിവാദം; ലഡു വിതരണം ചർച്ചയാകുന്നു
പാലക്കാട് ബിജെപിയിൽ പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൺ പങ്കെടുത്തതാണ് വിവാദം. ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവി: വിവാദങ്ങൾക്ക് മറുപടിയുമായി കെ സുരേന്ദ്രൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിലെ വിവാദങ്ങൾക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചേലക്കര തോൽവിയെക്കുറിച്ച് ചർച്ചയില്ലാത്തതിനെ ചോദ്യം ചെയ്തു. പാലക്കാട് തോൽവി വിശകലനം ചെയ്യുമെന്നും തിരുത്തലുകൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ സുരേന്ദ്രൻ രാജി വെക്കേണ്ടതില്ല: സി കൃഷ്ണകുമാർ
കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ പ്രസ്താവിച്ചു. രാജിക്കാര്യത്തെക്കുറിച്ച് സുരേന്ദ്രൻ ആരോടും പറഞ്ഞിട്ടില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ എതിർചേരികളുടെ ദുഷ്പ്രചരണം പ്രതിഫലിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: 70.22 ശതമാനം പോളിങ്; സാങ്കേതിക തകരാറുകളും സംഘർഷവും
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 70.22 ശതമാനം പോളിങ് രേഖപ്പെടുത്തി. സാങ്കേതിക പ്രശ്നങ്ങൾ മൂലം ചില ബൂത്തുകളിൽ വോട്ടെടുപ്പ് വൈകി. വെണ്ണക്കരയിൽ സ്ഥാനാർഥികൾ തമ്മിൽ സംഘർഷമുണ്ടായി.

വഖഫ് പരാമർശം: ട്വന്റിഫോർ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തി സുരേഷ് ഗോപി
കേന്ദ്രമന്ത്രി സുരേഷ് ഗോപി ട്വന്റിഫോർ ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മോഹനോട് അപമര്യാദയായി പെരുമാറി. വഖഫ് പരാമർശത്തിൽ പ്രതികരണം തേടിയപ്പോൾ റിപ്പോർട്ടറെ അകത്തേക്ക് വിളിച്ച് ഭീഷണിപ്പെടുത്തി. സംഭവം മാധ്യമപ്രവർത്തകരുടെ ജോലിയെ തടസ്സപ്പെടുത്തുന്നതായി വിമർശനം ഉയർന്നു.

കൃഷ്ണദാസിനെ തള്ളി സിപിഐഎം; പാലക്കാട് കള്ളപ്പണം എത്തിയെന്ന് സുരേഷ് ബാബു
പാലക്കാട് കള്ളപ്പണം എത്തിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു വ്യക്തമാക്കി. ട്രോളി വിവാദം അനാവശ്യമെന്ന് പറഞ്ഞ എന്എന് കൃഷ്ണദാസിനെ തള്ളി. യുഡിഎഫിന് എതിരായ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യണമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതായി സുരേഷ് ബാബു ചൂണ്ടിക്കാട്ടി.

കെപിഎം ഹോട്ടൽ പരിശോധന: പൊലീസ് നടപടിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ
കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ പൊലീസ് നടത്തിയ നടപടികൾക്കെതിരെ കോൺഗ്രസ് വനിതാ നേതാക്കൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസ് ചട്ടവിരുദ്ധമായി പ്രവർത്തിച്ചതായും വനിതാ പൊലീസുകാരുടെ അഭാവം ഗുരുതരമായ വീഴ്ചയാണെന്നും അവർ ആരോപിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണവും ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടു.

വയനാട് ദുരന്തബാധിതര്ക്ക് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധം ശക്തം
വയനാട് മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതര്ക്ക് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും വിതരണം ചെയ്തതായി പരാതി. പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്ഡിഎഫ് പ്രതിഷേധവുമായി രംഗത്ത്. സംഭവത്തില് പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്ന് ടി സിദ്ധിഖ് എംഎല്എ പ്രതികരിച്ചു.