Police Officer

കാസർഗോഡ് ടിപ്പർ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; ഒരാൾക്ക് പരിക്ക്
കാസർഗോഡ് നാലാംമൈലിൽ ടിപ്പർ ലോറിയിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. ബേക്കൽ ഡി വൈ എസ് പി യുടെ ഡാൻസാഫ് സ്ക്വാഡ് അംഗം സജീഷ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പോലീസുകാരന് സുഭാഷ് ചന്ദ്രന് പരുക്കേറ്റു.

തൊണ്ടിമുതൽ കടത്താൻ ശ്രമം; ഇടുക്കിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കിയിൽ തൊണ്ടിമുതൽ കടത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്മോനെയാണ് സസ്പെൻഡ് ചെയ്തത്. തൊടുപുഴ സ്റ്റേഷനിലെ തൊണ്ടിമുതലായ സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു
കിളികൊല്ലൂർ എസ്.എസ്.ബി. ഗ്രേഡ് എസ്.ഐ. ഓമനക്കുട്ടൻ ആത്മഹത്യ ചെയ്തു. വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഓമനക്കുട്ടൻ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു.

മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു; കേരളത്തിൽ രാഷ്ട്രീയ ചർച്ചയാകുന്നു
മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു. കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അംഗത്വം സ്വീകരിച്ചത്. അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സുകുമാരൻ.