പുഷ്പ 2 പ്രീമിയറിനിടെ തിയേറ്ററിലുണ്ടായ അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ പൊലീസ് ചോദ്യം ചെയ്യലിന് ഹാജരായി. നാലംഗ പൊലീസ് സംഘമാണ് നടനെ ചോദ്യം ചെയ്തത്. മിക്ക ചോദ്യങ്ങൾക്കും നടൻ മറുപടി നൽകാതെ മൗനം പാലിച്ചതായി റിപ്പോർട്ടുകൾ.