Police Custody Death

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ മരണം; അന്വേഷണം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ
നിവ ലേഖകൻ
കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധപ്പെട്ടാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

താനൂർ കസ്റ്റഡി മരണം: ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകി
നിവ ലേഖകൻ
താനൂർ കസ്റ്റഡി മരണ കേസിൽ താമിർ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകി. കേസിലെ ഗൂഢാലോചനയും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. സിബിഐ വിവരങ്ങൾ അറിയിക്കുന്നില്ലെന്നും കേസ് നാലു പേരിൽ ഒതുക്കരുതെന്നും കുടുംബം ആരോപിച്ചു.