Police custody

കണ്ണനല്ലൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെപി പുന്നൂസിനെ കസ്റ്റഡിയിലെടുത്തതിൽ പൊലീസിന്റെ കള്ളക്കളി പുറത്ത്
കൊല്ലം കണ്ണനല്ലൂരിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസിനെ കസ്റ്റഡിയിലെടുത്ത സംഭവം വിവാദമാകുന്നു. പരാതിക്കാരൻ്റെ സഹോദരൻ്റെ കാറിലാണ് പൊലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുക്കാൻ എത്തിയത്. പുന്നൂസിനെ ജാമ്യത്തിൽ വിടാനായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫോൺ സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.

കണ്ണനെല്ലൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ നില ഗുരുതരം
കൊല്ലം കണ്ണനെല്ലൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. പുന്നൂസിനെ 24 മണിക്കൂറിനു ശേഷവും കോടതിയിൽ ഹാജരാക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണനല്ലൂരിൽ പൊലീസ് കസ്റ്റഡിയിൽ വയോധികൻ കുഴഞ്ഞുവീണ് വെന്റിലേറ്ററിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം
കൊല്ലം കണ്ണനല്ലൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ വയോധികൻ വെന്റിലേറ്ററിൽ. ചെക്ക് കേസിൽ അറസ്റ്റിലായ നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂർ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയില്ല. കസ്റ്റഡിയിൽ നിന്ന് വിട്ടയക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം.

അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം: പോലീസ് കസ്റ്റഡി മർദ്ദനമെന്ന് കുടുംബം
അടൂരിലെ ഡിവൈഎഫ്ഐ നേതാവായിരുന്ന ജോയലിന്റെ മരണം പോലീസ് കസ്റ്റഡിയിലെ മർദ്ദനം മൂലമാണെന്ന് കുടുംബം ആരോപിക്കുന്നു. 2020 ജനുവരി ഒന്നിനാണ് ജോയലിന് ക്രൂരമായ മർദ്ദനമേറ്റത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ഇടുക്കിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതര പരിക്ക്; പ്രതിയെ കസ്റ്റഡിയിലെടുത്തു
ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റിയിൽ മകന്റെ മർദനത്തിൽ പിതാവിന് ഗുരുതരമായി പരുക്കേറ്റു. വെട്ടികുളം വീട്ടിൽ മധുവിനാണ് പരുക്കേറ്റത്. സംഭവത്തിൽ മകന് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃശ്ശൂരിൽ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ
തൃശ്ശൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിൻ്റെ പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

തിരുവാങ്കുളത്ത് പുഴയിലെറിഞ്ഞുകൊന്ന നാലുവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; ബന്ധു കസ്റ്റഡിയിൽ
തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസ്സുകാരി മരിക്കുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. സംഭവത്തിൽ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മരണാനന്തര ചടങ്ങിൽ ഇയാൾ പങ്കെടുത്തിരുന്നു.

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലുള്ളയാളുടെ വീടിന് തീപിടിച്ചു
കോഴിക്കോട് വെള്ളയിൽ സ്വദേശിയായ ഫൈജാസിന്റെ വീട് ഭാഗികമായി കത്തി നശിച്ച നിലയിൽ. അടിപിടി കേസിൽ കസ്റ്റഡിയിലായിരുന്ന ഫൈജാസ് കടുത്ത മദ്യപാനിയാണെന്നും ലഹരി ഉപയോഗിക്കാറുണ്ടെന്നും ആരോപണം. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്.

ബാലരാമപുരം കൊലപാതകം: ഹരികുമാറിന് ആറു ദിവസം കൂടി പൊലീസ് കസ്റ്റഡി
രണ്ടര വയസ്സുകാരിയുടെ കൊലപാതക കേസിലെ പ്രതി ഹരികുമാറിനെ ആറു ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനസിക അസ്വാസ്ഥ്യമില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. കേസിലെ ദുരൂഹതകൾ നീക്കാൻ വിശദമായ ചോദ്യം ചെയ്യൽ നടത്തും.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയെ പൊലീസ് കസ്റ്റഡിയിൽ
പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. തിരുവനന്തപുരം ബാലരാമപുരം കേസിലെ പ്രതി ഹരികുമാറിനെയും കസ്റ്റഡിയിലെടുക്കും. രണ്ട് കേസുകളിലും വിശദമായ ചോദ്യം ചെയ്യൽ നടത്താനാണ് പൊലീസിന്റെ പദ്ധതി.

ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് എത്താനിരിക്കെ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ; വയനാട്ടിലെ റിസോർട്ടിൽ നിന്ന് പിടികൂടി
വയനാട്ടിലെ മേപ്പാടിയിലുള്ള റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലെ ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് എത്താനിരിക്കെയായിരുന്നു അറസ്റ്റ്. നടി ഹണി റോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിൽ
ആലുവയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. മൂക്കന്നൂർ സ്വദേശിയായ 23 വയസ്സുള്ള ഐസക്കാണ് അറസ്റ്റിലായത്. സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്.