മലപ്പുറം എടപ്പാളിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചു. പൊലീസ് വേഷത്തിലുള്ള ഷൈൻ ടോം ചാക്കോയെ കണ്ട് യഥാർത്ഥ പൊലീസ് പരിശോധനയെന്ന് തെറ്റിദ്ധരിച്ച യുവാവ് ബൈക്ക് പെട്ടെന്ന് നിർത്താൻ ശ്രമിച്ചപ്പോഴാണ് അപകടം ഉണ്ടായത്. യുവാവിന് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല.