Police Complaint

ബജ്റംഗ്ദളിനെതിരായ പരാതി സ്വീകരിക്കാതെ പൊലീസ്; ദുർഗ്ഗിൽ കേസ് എടുക്കാത്തതെന്ത്?
ബജ്റംഗ്ദളിനെതിരെ പെൺകുട്ടികൾ നൽകിയ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ല. ദുർഗ് ജില്ലയിൽ നടന്ന സംഭവമായതിനാലാണ് കേസ് എടുക്കാൻ സാധിക്കാത്തതെന്നാണ് പോലീസിന്റെ വിശദീകരണം. അതേസമയം, ഓൺലൈനായി പരാതി നൽകുമെന്ന് പെൺകുട്ടികൾ അറിയിച്ചു.

വ്യാജ മോഷണക്കേസിൽ വീട്ടുടമയെയും പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിന്ദുവിന്റെ ആവശ്യം
വ്യാജ മോഷണക്കുറ്റം ചുമത്തിയ സംഭവത്തിൽ വീട്ടുടമയെയും പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, എസ്.സി.എസ്.ടി കമ്മീഷൻ, ഡി.ജി.പി എന്നിവർക്ക് നൽകിയ പരാതിയിൽ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിന്ദു കൂട്ടിച്ചേർത്തു.

പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി; എംഎൽഎക്കെതിരെയും കേസ്
പത്തനംതിട്ട പാടം വനം വകുപ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസിൽ ആറുപേർ പരാതി നൽകി. നിയമവിരുദ്ധമായി തടങ്കലിൽ പാർപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. എന്നാൽ, ഈ പരാതിയിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ലഭിച്ച പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

നടൻ ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സിന്റെ പരാതി
നടൻ ബാലയ്ക്കെതിരെ യൂട്യൂബർ അജു അലക്സ് പൊലീസിൽ പരാതി നൽകി. കൊലഭീഷണി മുഴക്കിയെന്നാണ് പരാതി. തൃക്കാക്കര പൊലീസിലാണ് പരാതി.

കെ.ആർ. മീരയ്ക്കെതിരെ പൊലീസ് പരാതി
കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഷാരോൺ രാജ് വധക്കേസ് സംബന്ധിച്ച് കെ.ആർ. മീര നടത്തിയ പ്രസ്താവനയെത്തുടർന്ന് രാഹുൽ ഈശ്വർ പൊലീസിൽ പരാതി നൽകി. കൊലപാതകത്തെ ന്യായീകരിക്കുന്നതായിരുന്നു പ്രസ്താവനയെന്നാണ് രാഹുലിന്റെ ആരോപണം. യുവജന കമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി
രാഹുൽ ഈശ്വറിനെതിരെ മാനഹാനി, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഹണി റോസ് പരാതി നൽകിയിരിക്കുന്നത്. സൈബർ ആക്രമണങ്ങളും വസ്ത്രധാരണ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റവും പരാതിയിൽ ഉൾപ്പെടുന്നു. ബോബി ചെമ്മണ്ണൂർ കേസിലെ തന്റെ നിലപാട് ദുർബലപ്പെടുത്താനാണ് രാഹുൽ ഈശ്വർ ശ്രമിക്കുന്നതെന്നും ഹണി റോസ് ആരോപിച്ചു.

സ്വർണക്കടത്ത് പ്രസ്താവന: കെടി ജലീലിനെതിരെ പൊലീസിൽ പരാതി
കെടി ജലീലിന്റെ സ്വർണക്കടത്ത് പ്രസ്താവനയിൽ യൂത്ത് ലീഗ് പൊലീസിൽ പരാതി നൽകി. കലാപഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ജലീലിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം തുടരുന്നു.

സംവിധായകൻ രഞ്ജിത്തിനും നടൻ സിദ്ദിഖിനും എതിരെ പൊലീസിൽ പരാതി
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് സംവിധായകൻ രഞ്ജിത്തിനെതിരെയും നടൻ സിദ്ദിഖിനെതിരെയും പരാതി ലഭിച്ചു. വൈറ്റില സ്വദേശി ടി പി അജികുമാർ ആണ് പരാതി നൽകിയത്. ആരോപണങ്ങളെ തുടർന്ന് ഇരുവരും അവരുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചിരുന്നു.

വിവാഹ മണ്ഡപത്തിൽ മദ്യപിച്ചെത്തിയ വരൻ മാതാപിതാക്കളെ മർദ്ദിച്ചു; വധു പൊലീസിൽ പരാതി നൽകി
ഉത്തർപ്രദേശിലെ ബണ്ടയിൽ വിവാഹ മണ്ഡപത്തിൽ നടന്ന അസാധാരണ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. 18 വയസ്സുകാരിയായ അഞ്ജലി എന്ന വധു, തന്റെ വരനായ 25 വയസ്സുകാരൻ ദിലീപിനെതിരെ പൊലീസിൽ ...