Police Attack

തിരുവനന്തപുരം നെടുമങ്ങാട്ടിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം നെടുമങ്ങാട്ടിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്നു. സ്റ്റാമ്പർ അനീഷിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ബർത്ത്ഡേ പാർട്ടിക്കിടെയാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊച്ചി മട്ടാഞ്ചേരിയിൽ പൊലീസ് സംഘത്തെ ആക്രമിച്ചു; പ്രതിയെ മോചിപ്പിച്ചു
കൊച്ചി മട്ടാഞ്ചേരിയിൽ വിദേശ വനിതകളെ ശല്യപ്പെടുത്തുന്നതായുള്ള പരാതി അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തെ പന്ത്രണ്ടംഗ സംഘം ആക്രമിച്ചു. പൊലീസ് ജീപ്പിൽ കയറ്റിയ പ്രതിയെ ബന്ധുക്കൾ ബലമായി മോചിപ്പിച്ചു. സംഭവത്തിൽ പന്ത്രണ്ട് പേർക്കെതിരെ കേസെടുത്തു.

തൃശൂരിൽ പൊലീസ് സ്റ്റേഷനിൽ എസ്.ഐയെ മർദിച്ചു; പ്രതി കസ്റ്റഡിയിൽ
തൃശൂരിലെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ എസ്.ഐ വി.പി. അരിസ്റ്റോട്ടിലിനെ അരിമ്പൂർ സ്വദേശി അഖിൽ ആക്രമിച്ചു. എസ്.ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. സംഭവത്തിൽ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; എഎസ്ഐക്ക് പരിക്ക്
കോഴിക്കോട് കൊയിലാണ്ടിയിൽ പോലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം നടന്നു. മിലിട്ടറി ഉദ്യോഗസ്ഥനടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എഎസ്ഐ ഉദ്യോഗസ്ഥന് പരിക്കേറ്റു.