Police Attack

വടകരയിൽ പ്രതിയെ തേടിയെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം; എസ് ഐയ്ക്കും എ എസ് ഐയ്ക്കും പരിക്ക്
കോഴിക്കോട് വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് പോലീസിനെ ആക്രമിച്ചത്. ഈ സംഭവത്തിൽ വടകര എസ് ഐ രഞ്ജിത്തിനും, എ എസ് ഐ ഗണേഷിനും പരിക്കേറ്റു.

മൂവാറ്റുപുഴയിൽ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
മൂവാറ്റുപുഴയിൽ വാഹന പരിശോധനക്കിടെ എസ്ഐയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തുക്കളാണ് പിടിയിലായത്. കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ഇ.എം.മുഹമ്മദിനെയാണ് പ്രതികൾ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

മൂവാറ്റുപുഴയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; എസ്.ഐക്ക് ഗുരുതര പരിക്ക്
മൂവാറ്റുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കും.

ലഹരിക്കേസ് പ്രതി പൊലീസുകാരെ ആക്രമിച്ചു; എസ്എച്ച്ഒയ്ക്കും എഎസ്ഐക്കും പരിക്ക്
കോഴിക്കോട് ലഹരിമരുന്ന് കേസിലെ പ്രതി പൊലീസുകാരെ ആക്രമിച്ചു. എസ്എച്ച്ഒയ്ക്കും എഎസ്ഐ ബാബുവിനും കുത്തേറ്റു. പയ്യാനക്കൽ സ്വദേശി അർജാസാണ് അക്രമി.

പൊലീസുകാരെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിൽ
കഴക്കൂട്ടം തൃപ്പാദപുരത്ത് പൊലീസുകാരെ ഹെൽമെറ്റ് കൊണ്ട് അടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കുളത്തൂർ സ്വദേശി റയാൻ ബ്രൂണോ (19) ആണ് പിടിയിലായത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഭവം.

കിളിമാനൂരിൽ പൊലീസിന് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ
കിളിമാനൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസിന് നേരെ ആക്രമണം. സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വയനാട്ടിൽ പൊലീസിന് നേരെ ആക്രമണം; പിതാവും പുത്രനും അറസ്റ്റിൽ
വയനാട് നമ്പിക്കൊല്ലിയിൽ പൊലീസിന് നേരെ അതിക്രമണം. പിതാവും പുത്രനും ചേർന്നാണ് പോലീസിനെ ആക്രമിച്ചത്. ലഹരിയുടെ സ്വാധീനത്തിലായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.

കൊടുങ്ങല്ലൂരിൽ പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
കൊടുങ്ങല്ലൂരിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിലായി. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുൽ (35) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് സംഭവം.

വനിതാ പോലീസിനെ ആക്രമിച്ചെന്ന പരാതി: സിപിഐഎം കൗൺസിലർക്കെതിരെ കേസ്
ആറ്റുകാൽ ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാർഡ് കൗൺസിലർ ആക്രമിച്ചതായി പരാതി. ഉണ്ണികൃഷ്ണനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു. തലയ്ക്ക് പരിക്കേറ്റ പോലീസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഹാറില് പൊലീസിനെതിരെ അതിക്രമം; സ്ത്രീധന കേസ് പ്രതിയുടെ അറസ്റ്റിനെത്തിയപ്പോള് സംഘര്ഷം
ബിഹാറിലെ ദര്ഭാംഗയില് സ്ത്രീധന കേസ് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ അതിക്രമം. രണ്ട് സബ് ഇന്സ്പെക്ടര്മാര്ക്കും ഒരു കോണ്സ്റ്റബിളിനും പരിക്കേറ്റു. പ്രതിയെയും അഞ്ച് പേരെയും അറസ്റ്റ് ചെയ്തു.

തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ
തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടെ എസ്.ഐയുടെ കൈ കടിച്ചു മുറിച്ചു. കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐ പ്രസൂൺ നമ്പിയെയാണ് ആക്രമിച്ചത്. വിളപ്പിൽ സ്വദേശി റിജു മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം നെടുമങ്ങാട്ടിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം നെടുമങ്ങാട്ടിൽ പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം നടന്നു. സ്റ്റാമ്പർ അനീഷിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ ബർത്ത്ഡേ പാർട്ടിക്കിടെയാണ് പൊലീസിനെ ആക്രമിച്ചത്. സംഭവത്തിൽ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.