Police Action

മൂന്നാറിൽ വിനോദസഞ്ചാരിക്ക് ദുരനുഭവം: രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ മുംബൈ സ്വദേശിനിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടതിനെ തുടർന്ന് രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. യൂബർ ടാക്സി വിളിച്ച ജാൻവിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞെന്നും, ഇതിന് പിന്നാലെ പൊലീസുകാർ ടാക്സി യൂണിയന് അനുകൂലമായി നിലകൊണ്ടെന്നും പരാതിയുണ്ട്. ജോലിയിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി.

പോലീസിനെതിരെ കലാപത്തിന് ആഹ്വാനം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്
യുഡിഎഫ് പ്രവർത്തകൻ ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. ഷാഫി പറമ്പിൽ എം.പി.യുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രവർത്തകർ പോലീസിനെ ആക്രമിച്ച സംഭവം ഇയാൾ ന്യായീകരിച്ചു. ഇതിന് പിന്നാലെ പൊലീസിനെതിരെ കൂടുതൽ ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്തു.

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസ് മർദ്ദനം; അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
ന്യൂഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുഖ്യമന്ത്രി കത്തയച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

തമിഴ്നാട്ടിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരെ പിരിച്ചുവിട്ടു
തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരെ പിരിച്ചുവിട്ടു. തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പോലീസ് മർദനം: കെ.പി.സി.സി അംഗത്തിന് നീതി, മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
മലപ്പുറത്ത് പോലീസ് മർദനത്തിന് ഇരയായ കെ.പി.സി.സി അംഗം അഡ്വ. ശിവരാമന് അഞ്ച് വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചു. സിവിൽ പോലീസ് ഓഫീസർ ഹരിലാലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2020 സെപ്റ്റംബറിൽ ബസ് സ്റ്റാൻഡിൽ വെച്ച് പോലീസ് മർദിച്ചതിനെ തുടർന്ന് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു.

പീച്ചി സ്റ്റേഷൻ മർദ്ദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒ പി.എം. രതീഷിനെ സസ്പെൻഡ് ചെയ്തു. ദക്ഷിണ മേഖല ഐ.ജി.യാണ് നടപടി സ്വീകരിച്ചത്. 2023 മെയ് 24-ന് ഹോട്ടൽ മാനേജരെ മർദിച്ച സംഭവത്തിലാണ് നടപടി.

കസ്റ്റഡി മർദ്ദനം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം; കുറ്റാരോപിതരെ പുറത്താക്കും വരെ സമരം
കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം തുടങ്ങി. കുറ്റാരോപിതരായ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിയമസഭാ കവാടത്തിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മൂവാറ്റുപുഴയിൽ റോഡ് ഉദ്ഘാടനം; ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ
മൂവാറ്റുപുഴയിൽ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രാഫിക് എസ്ഐയെ സസ്പെൻഡ് ചെയ്തു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിനാണ് നടപടിയുണ്ടായത്. രാഷ്ട്രീയ നാടകം കളിച്ചെന്ന് ആരോപിച്ച് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു നൽകിയ പരാതിയിലാണ് നടപടി.

കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം: പൊലീസിനെതിരെ വിമർശനവുമായി കോൺഗ്രസ്
തൃശ്ശൂർ വടക്കാഞ്ചേരിയിൽ കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ എസ് എച്ച് ഒ ഷാനവാസിന് മജിസ്ട്രേറ്റ് കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മനുഷ്യാവകാശ ലംഘനമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

കനകക്കുന്നിൽ ഓണാഘോഷത്തിനിടെ ലാത്തിച്ചാർജ്; കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം കനകക്കുന്നിൽ ഓണാഘോഷത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവം വിവാദമായിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനിടെയാണ് ലാത്തിച്ചാർജ് ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമെന്ന് ഇ.പി. ജയരാജൻ
പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. എല്ലാ ഉദ്യോഗസ്ഥരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നടക്കുന്ന പൊലീസ് മർദ്ദനങ്ങൾ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം.

പോലീസ് അതിക്രമങ്ങളിൽ മാതൃകാപരമായ നടപടി സ്വീകരിക്കും: ബിനോയ് വിശ്വം
പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിൻ്റെ പോലീസ് നയം വ്യക്തമാണ്. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടി എടുക്കുക പ്രായോഗികമല്ലെന്നും പരാതികൾ അന്വേഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.