POCSO

കോട്ടയം പാറപ്പാടം പീഡന കേസ്: അധ്യാപകന് 17 വർഷം കഠിനതടവ്
കോട്ടയം പാറപ്പാടത്ത് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 17 വർഷം കഠിനതടവ്. കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. നഗരത്തിലെ സ്കൂളിലെ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജി(50)നാണ് ഈ ശിക്ഷ ലഭിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്
എറണാകുളം പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം തടവ്. കൂവപ്പടി സ്വദേശി ജിബോയിയെയാണ് പെരുമ്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2018ൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി.

പതിനഞ്ചുകാരനെ പീഡിപ്പിച്ചു; യുവതി പോക്സോയിൽ അറസ്റ്റിൽ
പതിനഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതു വയസ്സുകാരിയായ യുവതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പാലക്കാട് സ്വദേശിനിയായ സത്യഭാമയാണ് അറസ്റ്റിലായത്. ഭർത്താവിന്റെ ഒത്താശയോടെയാണ് പീഡനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പതിനഞ്ചുകാരനെ പീഡിപ്പിച്ചു; യുവതി പോക്സോയിൽ അറസ്റ്റിൽ
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിയായ യുവതി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. ഒളിവിലിരിക്കുന്ന യുവതിയുടെ ഭർത്താവിനായുള്ള തിരച്ചിൽ ഊർജിതമാക്കി.

പാസ്റ്റർ ജോൺ ജെബരാജിനെതിരെ പോക്സോ കേസ്: ഒളിവിൽ, പോലീസ് തിരച്ചിൽ ഊർജിതം
കിംഗ് ജനറേഷൻ പ്രാർത്ഥനാ ഹാളിന്റെ മുഖ്യ ശുശ്രൂഷകനായ ജോൺ ജെബരാജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. 17, 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. മാർച്ച് മുതൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

പോലീസിൽ പോക്സോ വിങ് ആരംഭിക്കാൻ മന്ത്രിസഭാ തീരുമാനം
പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓരോ ജില്ലയിലും എസ്ഐമാരുടെ കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധിക തസ്തികകൾ സൃഷ്ടിക്കും.

16 കാരിയെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകന് 187 വർഷം തടവ്
കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകന് 187 വർഷം തടവ്. തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2020 മുതൽ 2021 വരെയായിരുന്നു പീഡനം.

12കാരിയെ പീഡിപ്പിച്ച കേസ്; അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം
പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് നാല് ജീവപര്യന്തം തടവ്. പത്തനംതിട്ട സ്വദേശിയായ ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കുട്ടിയുടെ അമ്മ സമാന കേസിൽ ശിക്ഷിക്കപ്പെട്ട് തമിഴ്നാട് ജയിലിലാണ്.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കെതിരെ വീണ്ടും പോക്സോ കേസ്
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ സഹോദരനെയും പീഡിപ്പിച്ചതിന് പുതിയ പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനാണ് പ്രതി. പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പുതിയ കണ്ടെത്തൽ.

പോക്സോ കേസ് പ്രതിയ്ക്ക് എട്ട് വർഷം തടവും 30,000 രൂപ പിഴയും
പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് എട്ട് വർഷം കഠിന തടവും 30,000 രൂപ പിഴയും. മലയിൻകീഴ് സ്വദേശിനിയായ പെൺകുട്ടിയെ ഫോൺ വഴി പരിചയപ്പെട്ട പ്രതി, അമ്മയെ കാണിച്ചുതരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കാട്ടാക്കട അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്സോ കേസ്
കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ പോക്സോ കേസ്. മുഹമ്മദ് ജാസ്മിൻ എന്നയാളാണ് അറസ്റ്റിലായത്. യുവതിയുടെ പതിനാറു വയസ്സുള്ള മകന് പ്രതി വീഡിയോ ദൃശ്യങ്ങൾ അയച്ചുകൊടുത്തതായും പോലീസ് കണ്ടെത്തി.

13 വയസുകാരിയെ കാണാതായ കേസ്: ബന്ധു അറസ്റ്റിൽ
താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ബംഗളുരുവിൽ നിന്ന് കണ്ടെത്തിയ പ്രതിയെ താമരശ്ശേരി പോലീസ് വിശദമായി ചോദ്യം ചെയ്തു.