Poaching

നിലമ്പൂർ കാട്ടുപോത്ത് വേട്ടക്കേസ്: മുഖ്യപ്രതി പിടിയിൽ
നിവ ലേഖകൻ
നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി വിറ്റ കേസിലെ മുഖ്യപ്രതി പിടിയിലായി. പനങ്കയം സ്വദേശി പത്തുരാൻ അലിയാണ് വനം വകുപ്പിന് മുന്നിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷമായി കർണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.

അഞ്ചലിലെ മൃഗവേട്ട: ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാര്ക്ക് കൂട്ട സ്ഥലംമാറ്റം
നിവ ലേഖകൻ
കൊല്ലം അഞ്ചലിലെ മൃഗവേട്ടയുമായി ബന്ധപ്പെട്ട് നാല് ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാര്ക്ക് സ്ഥലംമാറ്റം നല്കി. വിജിലന്സ്, ഇന്റലിജന്സ് സംഘം പ്രദേശത്ത് അന്വേഷണം നടത്തി. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള് തുടരുന്നു.

അതിരപ്പിള്ളിയിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
നിവ ലേഖകൻ
അതിരപ്പിള്ളി ചായ്പ്പൻകുഴി റോഡിൽ മ്ലാവിനെ വെടിവച്ച് കൊന്ന കേസിൽ രണ്ട് യുവാക്കളെ വനപാലകർ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് മ്ലാവിന്റെ മാംസവും നാടൻ തോക്കും പിടിച്ചെടുത്തു. സംഘത്തിലെ മറ്റ് രണ്ട് പേർ ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു.