Pilgrimage Management

മകരവിളക്ക് തീർഥാടനം: ശബരിമലയിൽ വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തുന്നു
ശബരിമലയിൽ മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി വെർച്വൽ, സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്താൻ തീരുമാനിച്ചു. ജനുവരി 13, 14 തീയതികളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനാണ് ഈ നടപടി.

ശബരിമല തീർത്ഥാടനം: സമയക്രമം പാലിച്ചെത്തിയാൽ തിരക്ക് ഒഴിവാകുമെന്ന് പൊലീസ്
ശബരിമലയിൽ അയ്യപ്പദർശനത്തിന് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യുന്നവർ സമയക്രമം പാലിച്ചെത്തണമെന്ന് ജില്ലാ പൊലീസ് നിർദ്ദേശിച്ചു. സ്പോട് ബുക്കിങ് 10,000 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. നവംബർ 15 മുതൽ ഇതുവരെ 2,01,702 പേർ സമയക്രമം പാലിക്കാതെ എത്തിയതായി റിപ്പോർട്ട്.

ശബരിമല തീർത്ഥാടനം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
ശബരിമല തീർത്ഥാടനത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെ കുറിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലകാലത്ത് എങ്ങനെയാണ് തിരക്ക് നിയന്ത്രിക്കാൻ പദ്ധതിയിടുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ശബരിമല അവലോകന യോഗത്തില് നിന്ന് എഡിജിപി എം ആര് അജിത് കുമാര് ഒഴിവാക്കപ്പെട്ടു; നടപടി നിര്ണായകം
ശബരിമല അവലോകന യോഗത്തില് നിന്ന് എഡിജിപി എം ആര് അജിത് കുമാറിനെ ഒഴിവാക്കി. പ്രതിപക്ഷവും മറ്റ് പാര്ട്ടികളും അദ്ദേഹത്തിനെതിരെ വിമര്ശനങ്ങള് ഉന്നയിച്ചിരുന്നു. യോഗത്തില് ശബരിമലയില് ഓണ്ലൈന് ബുക്കിങ്ങ് മാത്രം അനുവദിക്കാനും മറ്റ് നിര്ണായക തീരുമാനങ്ങള് എടുക്കാനും തീരുമാനിച്ചു.