മംഗലാപുരത്തെ പേയിങ് ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക് ഓൺലൈൻ റിവ്യൂവിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റു. ശുചിത്വക്കുറവും മോശം സൗകര്യങ്ങളും ചൂണ്ടിക്കാട്ടി വിദ്യാർത്ഥി നൽകിയ മോശം റിവ്യൂവാണ് അക്രമത്തിന് കാരണമായത്. പിജി ഉടമയും സംഘവും ചേർന്നാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്.