Petrol Pump Controversy
വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് ഡ്യൂട്ടിക്കെത്തി; വീണ്ടും അവധിയിൽ
കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കെത്തി. ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.
എഡിഎം കെ നവീൻ ബാബുവിന്റെ മരണം: ടി വി പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു
എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി. പെട്രോൾ പമ്പ് സംബന്ധിച്ച കാര്യങ്ങളിൽ അന്വേഷണസംഘം വിശദീകരണം തേടും. പ്രശാന്തന്റെ പരാതികൾ വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് ഈ നടപടി.
ടി വി പ്രശാന്തനെതിരായ പരാതി: പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തനെതിരെ ഉയർന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നു. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും.