പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരാണ് മോചിതരാകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്ന് രാവിലെയായിരിക്കും മോചനം.