Perambra

പേരാമ്പ്രയിൽ സ്ഫോടകവസ്തു എറിഞ്ഞത് പൊലീസെന്ന് കോഴിക്കോട് ഡിസിസി; ദൃശ്യങ്ങൾ പുറത്തുവിട്ടു
പേരാമ്പ്രയിലെ സംഘർഷത്തിൽ സ്ഫോടകവസ്തുക്കൾ എറിഞ്ഞത് പൊലീസാണെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി രംഗത്ത്. പൊലീസിൻ്റെ ഗ്രനേഡും ടിയർ ഗ്യാസുമാണ് പൊട്ടിത്തെറിച്ചതെന്ന് ഡിസിസി അധ്യക്ഷൻ അഡ്വക്കേറ്റ് കെ പ്രവീൺകുമാർ ആരോപിച്ചു. ഇതിന് തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ നേതാവ്
പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഷാഫി കലാപത്തിന് ശ്രമിച്ചെന്നും, എതിർഭാഗത്ത് ആളില്ലാത്തതിനാൽ പൊലീസിനെ ആക്രമിച്ചെന്നും സജീഷ് ആരോപിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരാമ്പ്ര സംഘർഷം: പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ എഫ്ഐആർ
കോഴിക്കോട് പേരാമ്പ്രയിൽ സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ യുഡിഎഫ് പ്രവർത്തകർക്കെതിരെ പേരാമ്പ്ര പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഏകദേശം 700 ഓളം ആളുകളെ പൊലീസ് തടഞ്ഞു വെച്ചിരുന്നു, അവരിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപായപ്പെടുത്താനും കൃത്യനിർവഹണം തടസ്സപ്പെടുത്താനും ഉദ്ദേശിച്ച് സ്ഫോടക വസ്തു എറിഞ്ഞു. സ്ഫോടക വസ്തു നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടം;ബൈക്ക് യാത്രികന് ദാരുണാന്ത്യം
കോഴിക്കോട് പേരാമ്പ്രയിൽ ബസ്സുകളുടെ മത്സരയോട്ടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് (19) ആണ് മരിച്ചത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടവുമായി ബന്ധപ്പെട്ട് കർശനമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പേരാമ്പ്രയിൽ മസാജ് സെന്റർ മറയാക്കി പെൺവാണിഭം; 4 സ്ത്രീകൾ ഉൾപ്പെടെ 8 പേർ പിടിയിൽ
പേരാമ്പ്രയിൽ ആയുർവേദ മസാജ് സെന്ററിൻ്റെ മറവിൽ പെൺവാണിഭം നടത്തിയ കേസിൽ 4 സ്ത്രീകളടക്കം 8 പേർ പിടിയിലായി. പേരാമ്പ്ര ബീവറേജിന് സമീപമുള്ള 'ആയുഷ് സ്പാ' എന്ന സ്ഥാപനത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. റെയ്ഡിനിടെ നാട്ടുകാർ ഇടപെട്ടത് സംഘർഷത്തിനിടയാക്കി.

പേരാമ്പ്രയിൽ കല്യാണ വീട്ടിൽ കവർച്ച; വിവാഹ സമ്മാനമായി കിട്ടിയ പണം നഷ്ടപ്പെട്ടു
കോഴിക്കോട് പേരാമ്പ്രയിൽ കല്യാണ വീട്ടിൽ വൻ കവർച്ച. വിവാഹ സൽക്കാരത്തിന് ലഭിച്ച മുഴുവൻ തുകയും സൂക്ഷിച്ച പണപ്പെട്ടിയാണ് മോഷണം പോയത്. പേരാമ്പ്ര പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്താത്തതിനാൽ എത്ര തുക നഷ്ടമായി എന്ന് കണക്കാക്കാനാവില്ല.

പേരാമ്പ്ര റാഗിംഗ്: സ്കൂളിനും പഞ്ചായത്തിനും വീഴ്ചയെന്ന് സിഡബ്ല്യുസി
പേരാമ്പ്രയിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ റാഗിംഗ് സംഭവത്തിൽ സ്കൂളിനും പഞ്ചായത്തിനും ഗുരുതര വീഴ്ചയുണ്ടായെന്ന് സിഡബ്ല്യുസി കണ്ടെത്തി. മാസങ്ങളായി മർദ്ദനത്തിനിരയായ വിദ്യാർത്ഥിയുടെ വിവരങ്ങൾ അധികൃതർ മറച്ചുവെച്ചു. പ്രതികളായ വിദ്യാർത്ഥികളെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റാൻ സാധ്യത.

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന: മയക്കുവെടി വേണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ഇറങ്ങിയ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രതികരിച്ചു. നിലവിൽ മയക്കുവെടി വേണ്ടെന്നും വൈകുന്നേരത്തോടെ ആന കാട്ടിലേക്ക് മടങ്ങുമെന്നും പ്രതീക്ഷിക്കുന്നു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.