കണ്ണൂർ മാടായി കോളേജിലെ നിയമന വിവാദം പയ്യന്നൂരിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ സംഘർഷത്തിന് കാരണമായി. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജിനെ വിമത വിഭാഗം തടഞ്ഞു നിർത്തി. എം.കെ. രാഘവൻ എം.പി.യുടെ നേതൃത്വത്തിലുള്ള കോളേജ് ഭരണസമിതിയുടെ നിയമനങ്ങളാണ് വിവാദത്തിന് കാരണമായത്.