Pariyaram Medical College
കൈക്കൂലി ആരോപണം: ടിവി പ്രശാന്തനെ സസ്പെൻഡ് ചെയ്തു
എഡിഎം കെ നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. പരിയാരം മെഡിക്കല് കോളജിലെ ജീവനക്കാരനായ പ്രശാന്ത് സ്വകാര്യ ബിസിനസ്സിൽ ഏർപ്പെട്ടത് അച്ചടക്ക ലംഘനമായി കണക്കാക്കി. ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെയാണ് വകുപ്പിന്റെ നടപടി.
വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് ഡ്യൂട്ടിക്കെത്തി; വീണ്ടും അവധിയിൽ
കണ്ണൂർ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി പ്രശാന്ത് പരിയാരം മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കെത്തി. ജോലിക്കെത്തിയ ശേഷം പത്ത് ദിവസത്തേക്ക് കൂടി അവധി നൽകി മടങ്ങി. പ്രശാന്തിനെതിരെ നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി നേരത്തെ പ്രസ്താവിച്ചിരുന്നു.
എഡിഎം നവീൻബാബുവിനെതിരെ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെ പിരിച്ചുവിടും: മന്ത്രി വീണാ ജോർജ്
പരിയാരം മെഡിക്കൽ കോളജിൽ നിന്ന് ടി വി പ്രശാന്തനെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ലെന്നും അദ്ദേഹത്തെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും വിശദമായി അന്വേഷിക്കുമെന്നും അവർ അറിയിച്ചു.
ടി വി പ്രശാന്തനെതിരായ പരാതി: പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് ടി വി പ്രശാന്തനെതിരെ ഉയർന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻ്റെ റിപ്പോർട്ട് വൈകുന്നു. എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തനെതിരായ പരാതിയിൽ അന്വേഷണം നടക്കുന്നു. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിനായി രണ്ട് കോടി രൂപ എങ്ങനെ കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും.