Paravur

പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം
എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ലഹരി വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനക്കായി എത്തിയ ഉദ്യോഗസ്ഥർക്കു നേരെയാണ് ആക്രമണമുണ്ടായത്. പറവൂർ കോട്ടുവള്ളിയിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി ഋതുവിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
പറവൂർ ചേന്ദമംഗലത്ത് മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെതിരെ പോലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

പറവൂർ കൊലപാതകം: ലഹരിയും മാനസിക പ്രശ്നങ്ങളും
പറവൂരിൽ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തിയ ഋതുജയൻ ലഹരിക്ക് അടിമയാണെന്ന് പോലീസ്. മാനസികാരോഗ്യ ചികിത്സയിലുമാണ് ഇയാൾ. അയൽത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പറവൂരില് കുറുവ മോഷണ സംഘത്തിനെതിരെ പൊലീസ് മുന്നറിയിപ്പ്; രക്ഷപ്പെട്ട പ്രതി പിടിയില്
പറവൂരില് കുറുവ സംഘത്തിന്റെ മോഷണ ഭീഷണിയെ തുടര്ന്ന് പൊലീസ് ജാഗ്രതാ നിര്ദേശം നല്കി. വീടുകളില് ലൈറ്റ് ഓണ് ചെയ്യാനും സിസിടിവി നിരീക്ഷിക്കാനും നിര്ദേശം. കസ്റ്റഡിയില് നിന്ന് രക്ഷപ്പെട്ട പ്രതി സന്തോഷ് സെല്വം പിടിയിലായി.