Parassala

നിയമ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം: പാറശാലയിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്
പാറശാലയിലെ സിഎസ്ഐ ലോ കോളേജിൽ മൂന്നാം വർഷ നിയമ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റു. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു.

ഷാരോൺ വധം: പ്രണയത്തിന്റെ മുഖംമൂടിയിലെ ക്രൂരത
പതിനൊന്ന് ദിവസത്തെ നരകയാതനയ്ക്ക് ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങിയത്. പ്രണയത്തിന്റെ മറവിൽ ഗ്രീഷ്മ എന്ന യുവതി നടത്തിയ കുടിലബുദ്ധിയും ആസൂത്രണവുമാണ് വെളിച്ചത്തു വന്നത്. കല്യാണം ഉറപ്പിച്ച ശേഷം ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങളാണ് ദുരന്തത്തിലേക്ക് നയിച്ചത്.

ഷാരോൺ വധം: ഗ്രീഷ്മയ്ക്കും അമ്മാവനും നാളെ ശിക്ഷാവിധി
ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മയ്ക്കും അമ്മാവനും നാളെ ശിക്ഷാവിധി. കഷായത്തിൽ വിഷം കലർത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

പാറശ്ശാലയിലെ വ്ളോഗർ ദമ്പതികളുടെ മരണം: വിശദമായ അന്വേഷണത്തിന് പൊലീസ്
പാറശ്ശാലയിലെ വ്ളോഗർ ദമ്പതികളുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിലാണ് അന്വേഷണം. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിൽ വ്യക്തതയുണ്ടാകൂ എന്ന് പൊലീസ് അറിയിച്ചു.

പാറശ്ശാല ദമ്പതി മരണം: പ്രിയയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ
പാറശ്ശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പ്രിയയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് സംശയം.

പാറശാലയില് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
പാറശാല കിണറ്റുമുക്കില് വീട്ടിനുള്ളില് ദമ്പതികളെ മരിച്ച നിലയില് കണ്ടെത്തി. സെല്വരാജ് തൂങ്ങിയ നിലയിലും പ്രിയ കട്ടിലില് മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. മരണത്തില് ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള് ആരോപിച്ചു.

പാറശാല ഷാരോൺ രാജ് വധക്കേസ്: വിചാരണ ഈ മാസം 15 മുതൽ
പാറശാല സ്വദേശി ഷാരോൺ രാജിന്റെ കൊലപാതക കേസിന്റെ വിചാരണ ഈ മാസം 15 മുതൽ ആരംഭിക്കും. ഗ്രീഷ്മയാണ് പ്രധാന പ്രതി. കളനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാറശാല ഷാരോണ് രാജ് വധക്കേസ് വിചാരണ ഒക്ടോബര് 15ന് ആരംഭിക്കും
പാറശാല സ്വദേശി ഷാരോണ് രാജ് വധക്കേസിന്റെ വിചാരണ ഒക്ടോബര് 15 മുതല് ആരംഭിക്കും. കമിതാവായിരുന്ന റേഡിയോളജി വിദ്യാര്ഥിയെ കളനാശിനി കഷായത്തില് കലര്ത്തി നല്കി കൊലപ്പെടുത്തി എന്നതാണ് പ്രോസിക്യൂഷന് കേസ്. കേസില് 142 സാക്ഷികളും, 175 രേഖകളും, 55 തൊണ്ടിമുതലുകളും ഉണ്ട്.

വിദേശ ജോലി വാഗ്ദാനം: പാറശാല സ്വദേശിയടക്കം പത്തംഗസംഘം ഖസാക്കിസ്ഥാനിൽ കുടുങ്ങി
കേരള-തമിഴ്നാട് അതിർത്തിയിലെ ട്രാവൽ ഏജൻസി വഴി കിർഗിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ച പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ കുടുങ്ങി ദുരിതത്തിലായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിനാണ് ...