Palakkad

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻ പോയപ്പോൾ ആന തുമ്പിക്കൈ കൊണ്ട് തട്ടിയിട്ടതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

വന്യമൃഗ ശല്യം രൂക്ഷമായാൽ കർഷകർ ആയുധമെടുക്കണം; ഇ.പി. ജയരാജൻ
വന്യമൃഗ ശല്യം രൂക്ഷമായാൽ കർഷകർ ആയുധമെടുക്കാൻ നിർബന്ധിതരാകുമെന്ന് ഇ.പി. ജയരാജൻ. പാലക്കാട് കാഞ്ഞീരത്ത്, ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ വർധനവ് നിയന്ത്രിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കർഷകർക്ക് മറ്റു മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലത്തൂർ ദേശീയപാത തകർച്ച: നിർമ്മാണ കമ്പനിക്കെതിരെ വിമർശനവുമായി കെ. രാധാകൃഷ്ണൻ എം.പി
പാലക്കാട് ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിക്കെതിരെ വിമർശനവുമായി കെ രാധാകൃഷ്ണൻ എംപി. ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് തകർന്ന സംഭവം ഗൗരവമായി കാണുന്നെന്നും ഉന്നതതല യോഗം വിളിക്കുമെന്നും എംപി അറിയിച്ചു.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം അയച്ചു. തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനിയാണ് മരിച്ചത്. ഭർത്താവ് മുരളീധരനെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീനിവാസൻ കൊലക്കേസ്: 3 PFI പ്രവർത്തകർക്ക് കൂടി ജാമ്യം അനുവദിച്ച് സുപ്രീംകോടതി
പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ മൂന്ന് പി.എഫ്.ഐ പ്രവർത്തകർക്ക് കൂടി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ മാത്രം ഒരാളെ ദീർഘനാൾ ജയിലിൽ അടയ്ക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു.

വേടന്റെ പരിപാടിയിലെ നഷ്ടം: 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ
പാലക്കാട് കോട്ടമൈതാനത്ത് നടന്ന വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് 1,75,552 രൂപ ആവശ്യപ്പെട്ട് നഗരസഭ പട്ടികജാതി വികസന വകുപ്പിന് പരാതി നൽകി. കോട്ടമൈതാനത്തെ ഇരിപ്പിടങ്ങളും വേസ്റ്റ് ബിന്നുകളും നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. പാലക്കാട് സൗത്ത് പൊലീസിലും നഗരസഭ പരാതി നൽകിയിട്ടുണ്ട്.

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ വീണ് 35കാരന് ഗുരുതര പരിക്ക്
പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ വീണ് 35കാരന് ഗുരുതര പരിക്ക്. വെസ്റ്റ് ബംഗാൾ കത്വ സ്വദേശി ഷാബിർ ഷെഖിനാണ് പരിക്കേറ്റത്. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട് എടത്തനാട്ടുകരയിൽ ടാപ്പിങ് തൊഴിലാളിയായ ഉമർ വാല്പറമ്പൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. വെളുപ്പിന് ടാപ്പിംഗിന് പോകുമ്പോളാണ് സംഭവം നടന്നത്. വന്യമൃഗ ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

വേടന്റെ പരിപാടിയിലെ നാശനഷ്ടം: നഷ്ടപരിഹാരം ഈടാക്കുമെന്ന് പാലക്കാട് നഗരസഭ
പാലക്കാട് കോട്ടമൈതാനത്ത് റാപ്പർ വേടന്റെ പരിപാടിക്കിടെയുണ്ടായ നാശനഷ്ടങ്ങൾക്ക് നഗരസഭ നഷ്ടപരിഹാരം ഈടാക്കും. പരിപാടിക്ക് അനുമതി നൽകിയ പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും വേടനിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനാണ് തീരുമാനം. തിക്കും തിരക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ നിരവധി പേർക്ക് പരിക്കേൽക്കുകയും നഗരസഭയുടെ വസ്തുവകകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

പാലക്കാട് വേടന്റെ സംഗീത പരിപാടിയിൽ ലാത്തിച്ചാർജ്; 15 പേർക്ക് പരിക്ക്
പാലക്കാട് റാപ്പർ വേടന്റെ സംഗീത പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസ് ലാത്തി വീശി. തിക്കിലും തിരക്കിലും പെട്ട് 15 പേർക്ക് പരുക്കേറ്റു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള സംഘാടകർക്കെതിരെയും പോലീസ് ലാത്തി വീശി.

പാലക്കാട്: കടയുടെ പൂട്ട് പൊളിച്ച് റബ്ബർഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ പിടിയിൽ
പാലക്കാട് മണ്ണൂരിൽ കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബ്ബർ ഷീറ്റും അടക്കയും മോഷ്ടിച്ച സൈനികൻ അറസ്റ്റിലായി. ഹരീഷ് വേങ്ങശ്ശേരി എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ കടയിലാണ് മോഷണം നടന്നത്. അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക്യാമ്പിലേക്ക് മടങ്ങാനിരിക്കെയാണ് പ്രതി പിടിയിലായത്.

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 43 വർഷം കഠിന തടവും
പാലക്കാട് ജില്ലയിൽ 15 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കഠിന ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയായ പ്രതിയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതി 43 വർഷം കഠിന തടവും ജീവപര്യന്തവും വെവ്വേറെ അനുഭവിക്കണം എന്ന് കോടതി അറിയിച്ചു.