പാലക്കാട് രണ്ട് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെട്ടു. തത്തമംഗലം ജിബിയുപി സ്കൂളിൽ പുൽക്കൂട് തകർത്തു. ചിറ്റൂർ നല്ലേപിള്ളി സ്കൂളിൽ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ആഘോഷം തടഞ്ഞു. രണ്ട് സംഭവങ്ങളിലും പോലീസ് കേസെടുത്തു.