Pakistan

സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ ശിപാർശ ചെയ്ത് പാകിസ്താൻ
ഇന്ത്യ-പാക് സംഘർഷത്തിൽ ട്രംപിന്റെ നയതന്ത്ര ഇടപെടൽ നിർണായകമായിരുന്നു. വലിയ യുദ്ധത്തിലേക്ക് പോകേണ്ടിയിരുന്ന സ്ഥിതി ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചു എന്ന് പാകിസ്താൻ പറയുന്നു. പാക് സൈനിക മേധാവി അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചർച്ചയായിരുന്നു.

പാക് സൈനിക മേധാവി ട്രംപിനെ കണ്ടതിൽ ഇന്ത്യക്ക് അതൃപ്തി; അടിയന്തര യോഗം വിളിക്കണമെന്ന് കോൺഗ്രസ്
പാകിസ്താൻ സൈനിക മേധാവി അമേരിക്കൻ പ്രസിഡന്റായി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര പര്യടനത്തിനു ശേഷം സർവ്വകക്ഷി യോഗം വിളിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത ഇന്ത്യ തള്ളി കളഞ്ഞെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

പാകിസ്താൻ യുഎൻ തീവ്രവാദ വിരുദ്ധ സമിതിയുടെ തലപ്പത്ത്; വിമർശനവുമായി രാജ്നാഥ് സിംഗ്
പാകിസ്താനെ ഐക്യരാഷ്ട്രസഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായി നിയമിച്ചതിനെതിരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ഇത് പാൽ സംരക്ഷിക്കാൻ പൂച്ചയെ ഏൽപ്പിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുഎന്നിന്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ ഇത് ദുർബലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ; കൂടുതൽ വിവരങ്ങൾ പുറത്ത്
ചാരവൃത്തിയിൽ ഏർപ്പെട്ട ഇന്ത്യൻ യൂട്യൂബർമാരെ നിയന്ത്രിച്ചത് പാക് പൊലീസിലെ മുൻ ഉദ്യോഗസ്ഥനെന്ന് വിവരം. പാക് പൊലീസിലെ മുൻ സബ് ഇൻസ്പെക്ടർ നാസിറിനെ സംബന്ധിച്ച് നിർണായക വിവരം ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചു. നാസിറും അദ്ദേഹത്തിന്റെ വനിത സുഹൃത്തും ആണ് യൂട്യൂബർമാർക്കും ഐഎസ്ഐക്കും ഇടയിൽ പാലമായി പ്രവർത്തിച്ചിരുന്നത്.

സിന്ധു നദീജല കരാർ: ഇന്ത്യക്ക് വീണ്ടും കത്തയച്ച് പാകിസ്താൻ
സിന്ധു നദീജല കരാർ മരവിപ്പിച്ചതിനെതിരെ പാകിസ്താൻ വീണ്ടും ഇന്ത്യക്ക് കത്തയച്ചു. കരാർ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് പാകിസ്താൻ കത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ചർച്ചകൾക്ക് താല്പര്യമില്ലെന്ന് ഇന്ത്യ അറിയിച്ചു.

പാകിസ്താനിൽ ഇന്ത്യ കൂടുതൽ ആക്രമണം നടത്തിയെന്ന് പാക് സൈന്യം; നിർണായക വിവരങ്ങൾ പുറത്ത്
പാകിസ്താനിലെ കൂടുതൽ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് പാക് സൈന്യം. ഇന്ത്യൻ വ്യോമസേനയും കരസേനയും നേരത്തെ ആക്രമണം നടത്തിയതായി രേഖയിൽ ഏഴ് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു.

പാക് ചാരവൃത്തി കേസിൽ എൻഐഎ റെയ്ഡ്; എട്ട് സംസ്ഥാനങ്ങളിലെ 15 ഇടങ്ങളിൽ പരിശോധന
പാകിസ്താൻ ചാരവൃത്തി കേസിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തി. എട്ട് സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.

ഭീകരതയ്ക്കെതിരായ പോരാട്ടം കഴിഞ്ഞിട്ടില്ല; പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭീകരതയ്ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഒരു സൂചന മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. ഉത്തർപ്രദേശിലെ കാൺപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയുടെ മുന്നിൽ വിലപ്പോവില്ലെന്നും മോദി വ്യക്തമാക്കി.

പാകിസ്താന്റെ ലക്ഷ്യം ഇന്ത്യയെ ദ്രോഹിക്കൽ, നമ്മുടേത് ദാരിദ്ര്യ നിർമ്മാർജ്ജനം: പ്രധാനമന്ത്രി
ഇന്ത്യയ്ക്കെതിരെ നേരിട്ടുള്ള യുദ്ധം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ പാകിസ്താൻ നിഴൽ യുദ്ധം ആരംഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും വേണ്ടിയാണ് രാജ്യം നിലവിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്
ഇറാനിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യ യുദ്ധത്തിന്റെ പാത സ്വീകരിച്ചാൽ തക്കതായ മറുപടി നൽകുമെന്നും ഷെരീഫ് മുന്നറിയിപ്പ് നൽകി.