Pahalgam

Pahalgam attack

പഹൽഗാം ആക്രമണം: പങ്കില്ലെന്ന് ടിആർഎഫ്

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ടിആർഎഫ് വാദിച്ചു. ഇന്ത്യൻ സൈബർ അക്രമികളാണ് തങ്ങളുടെ പേരിൽ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ് ആരോപണം. 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെ കശ്മീരിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Pahalgam attack

പഹൽഗാം ആക്രമണം: നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കുമെന്ന് പാകിസ്ഥാൻ

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ആക്രമണത്തിൽ പാകിസ്ഥാന് പങ്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ബിലാവൽ ഭൂട്ടോ രംഗത്ത്.

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണം: രജനീകാന്തിന്റെ അപലപനം

നിവ ലേഖകൻ

പഹൽഗാമിലെ ഭീകരാക്രമണത്തെ രജനീകാന്ത് അപലപിച്ചു. കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Pahalgam Terror Attack

പഹൽഗാം ആക്രമണം: സിന്ധു നദി ഉടമ്പടി ഉയർത്തിക്കാട്ടി പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഭീഷണി

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഭീഷണിയുമായി പാകിസ്താൻ. സിന്ധു നദി പാകിസ്താന്റെതാണെന്നും വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുടെ രക്തം ചിന്തിക്കുമെന്നുമാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാനാണ് ഇന്ത്യ പാകിസ്ഥാനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും ബിലാവൽ കുറ്റപ്പെടുത്തി.

Pahalgam Terror Attack

പഹല്ഗാം ആക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്ത്യ

നിവ ലേഖകൻ

പഹല്ഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ ഇന്ത്യൻ ഇന്റലിജൻസിന് ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിവരങ്ങൾ ലോക നേതാക്കളുമായി പങ്കുവെച്ചു. ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറപ്പ് നൽകി.

Pahalgam attack

പഹൽഗാം ആക്രമണം ക്രൂരമെന്ന് ട്രംപ്; കശ്മീർ പ്രശ്നത്തിൽ പ്രതീക്ഷ

നിവ ലേഖകൻ

പഹൽഗാം ആക്രമണം അതിക്രൂരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കശ്മീർ അതിർത്തി തർക്കത്തിന് പരിഹാരം കാണുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

Pahalgam terror attack

പഹൽഗാം ആക്രമണം: യാത്രാ മുന്നറിയിപ്പുമായി യുകെ

നിവ ലേഖകൻ

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് അതിർത്തിയിൽ സഞ്ചരിക്കുന്നതിനെതിരെ യുകെ പൗരന്മാർക്ക് മുന്നറിയിപ്പ്. അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കരുതെന്നും പഹൽഗാം, ഗുൽമാർഗ് തുടങ്ങിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശം. ജമ്മുവിലേക്ക് വിമാനമാർഗം മാത്രമേ യാത്ര ചെയ്യാവൂ എന്നും യുകെ അറിയിച്ചു.

Pahalgam attack

പഹൽഗാം ആക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് അമേരിക്ക. ക്രൂരകൃത്യത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനും ശിക്ഷിക്കുന്നതിനും ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുൾസി ഗബാർഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഗബാർഡിന്റെ പ്രതികരണം.

Pahalgam attack

പഹൽഗാം ആക്രമണം: കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് എം വി ഗോവിന്ദൻ

നിവ ലേഖകൻ

പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അപലപിച്ചു. ഭീകരവാദത്തിനും വർഗീയതയ്ക്കും മതമില്ലെന്നും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഒരു മതവിഭാഗത്തെയും തെറ്റായി ചിത്രീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം 29, 30 തീയതികളിൽ ഭീകരവാദത്തിനെതിരെ പ്രചരണ കാമ്പയിൻ സംഘടിപ്പിക്കും.

Pahalgam Terrorist Attack

പഹൽഗാമിലെ ധീരൻ: ഭീകരാക്രമണത്തിൽ നിന്ന് 11 പേരുടെ ജീവൻ രക്ഷിച്ച ഗൈഡ്

നിവ ലേഖകൻ

പഹൽഗാമിൽ ഭീകരാക്രമണത്തിൽ നിന്ന് 11 പേരുടെ ജീവൻ രക്ഷിച്ച ഗൈഡ് നസാകത്ത് അഹമ്മദ് ഷായുടെ ധീരതയെ പ്രശംസിച്ച് നിരവധി പേർ. ഛത്തീസ്ഗഡിൽ നിന്നുള്ള ബിജെപി നേതാവ് അരവിന്ദ് അഗ്രവാളും കുടുംബവും ഉൾപ്പെടെയുള്ള സംഘത്തിന് വഴികാട്ടിയായിരുന്നു നസാകത്ത്. ഭീകരരെ ചെറുക്കുന്നതിനിടെ നസാകത്തിന്റെ ബന്ധു കൊല്ലപ്പെട്ടു.

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണം: ഹൈദരാബാദിൽ പ്രതിഷേധം

നിവ ലേഖകൻ

കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരാബാദിലെ മുസ്ലിം സമുദായം വെള്ളിയാഴ്ച കറുത്ത ബാൻഡുകൾ ധരിച്ച് പ്രാർത്ഥനയിൽ പങ്കെടുത്തു. അസദുദ്ദീൻ ഒവൈസിയുടെ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. പാകിസ്താനെതിരെയും ഭീകരവാദത്തിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർത്തി.

Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണം: ഭീകരരുടെ മാതാപിതാക്കളുടെ പ്രതികരണം

നിവ ലേഖകൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കാളികളായ ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ക് എന്നിവരുടെ മാതാപിതാക്കൾ പ്രതികരിച്ചു. 2018 മുതൽ ആദിലുമായി ബന്ധമില്ലെന്നും പരീക്ഷയ്ക്ക് പോയതാണെന്നും ആദിലിന്റെ മാതാവ് പറഞ്ഞു. ആക്രമണത്തിൽ പങ്കാളികളാണെങ്കിൽ ശിക്ഷിക്കണമെന്ന് ഇരുവരുടെയും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.