Padmanabhaswamy Temple

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ പ്രതിനിധി
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഒരു തീരുമാനവുമില്ലെന്ന് കേന്ദ്ര സർക്കാർ പ്രതിനിധി കരമന ജയൻ അറിയിച്ചു. ക്ഷേത്ര ഭരണസമിതി യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ സാന്നിധ്യത്തിൽ മാത്രമേ ഇങ്ങനെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ സാധിക്കുകയുള്ളു.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിൽ വീണ്ടും ചർച്ച; തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാൻ ഭരണസമിതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക സമിതി സംയുക്ത യോഗത്തിലാണ് പ്രധാനമായും ഈ വിഷയം ചർച്ചയായത്.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉരുളി സംഭവം: മോഷണമല്ലെന്ന് പൊലീസ്; കേസെടുക്കില്ല
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി സംഭവത്തിൽ മോഷണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. പിടിയിലായവർ സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണെന്നും മോഷ്ടിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും വ്യക്തമാക്കി. കസ്റ്റഡിയിലുള്ളവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കും.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: മൂന്ന് ഹരിയാന സ്വദേശികൾ പിടിയിൽ
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച; നിവേദ്യ ഉരുളി മോഷണം പോയി
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാ വീഴ്ച സംഭവിച്ചു. അതീവ സുരക്ഷാ മേഖലയിൽ നിന്ന് ശ്രീകോവിലിലെ നിവേദ്യ ഉരുളി മോഷണം പോയി. ഹരിയാന സ്വദേശികളായ മൂന്നുപേർ പിടിയിലായി.