P V Anvar

P V Anvar V D Satheeshan RSS conspiracy

വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അൻവർ; മൊഴിയെടുപ്പ് പൂർത്തിയായി

നിവ ലേഖകൻ

പി വി അൻവർ എംഎൽഎ പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു. പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ അൻവറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി.

P V Anvar Sujith Das suspension

സുജിത് ദാസിന്റെ സസ്പെൻഷൻ: ‘വിക്കറ്റ് നമ്പർ 1’ എന്ന് പി വി അൻവർ

നിവ ലേഖകൻ

പത്തനംതിട്ട എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് പി വി അൻവർ ഫേസ്ബുക്കിൽ പ്രതികരിച്ചു. 'വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്' എന്ന പോസ്റ്റിലൂടെയാണ് അദ്ദേഹം സസ്പെൻഷനെ സ്വാഗതം ചെയ്തത്. മരം മുറിച്ച് കടത്തിയ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സസ്പെൻഷനിൽ കലാശിച്ചത്.

K M Shaji P V Anvar allegations

പി വി അൻവറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ എം ഷാജി: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങൾ

നിവ ലേഖകൻ

പി വി അൻവർ എംഎൽഎയുടെ ആരോപണങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി പ്രതികരിച്ചു. അൻവറിന്റെ ആരോപണങ്ങൾ ഗൗരവമായി പരിഗണിക്കണമെന്ന് ഷാജി പറഞ്ഞു. കോൺഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

P V Anvar Youth League toy gun

യൂത്ത് ലീഗിന്റെ കളിത്തോക്കിന് മറുപടിയായി പി വി അൻവർ അയച്ചത് ഒരു കൊട്ട നാരങ്ങ

നിവ ലേഖകൻ

യൂത്ത് ലീഗ് അയച്ച കളിത്തോക്കിന് മറുപടിയായി പി വി അൻവർ എംഎൽഎ ഫേസ്ബുക്കിൽ ഒരു കൊട്ട ചെറുനാരങ്ങയുടെ ചിത്രം പോസ്റ്റ് ചെയ്തു. എഡിജിപി എംആർ അജിത് കുമാറിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് അൻവർ പറഞ്ഞിരുന്നു. 'പരിമിതി മാത്രമുള്ള യൂത്ത് ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടേ' എന്നും അൻവർ കൂട്ടിച്ചേർത്തു.