Operation Dehunt

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ; ലഹരിമരുന്ന് വേട്ട ശക്തമാക്കി പോലീസ്
പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 79 കേസുകൾ രജിസ്റ്റർ ചെയ്യുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാനത്ത് 62 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ 62 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിൽപന നടത്തുന്നവരെയും ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് 57 കേസുകൾ രജിസ്റ്റർ ചെയ്തു.

കൊല്ലം നിലമേലിൽ ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ
കൊല്ലം നിലമേലിൽ 2.3 ഗ്രാം ഹെറോയിനുമായി അസം സ്വദേശികളായ മുസമ്മിൽ ഹുസൈൻ, അമീനുൾ ഹഖ് എന്നിവരെ ചടയമംഗലം എക്സൈസ് അറസ്റ്റ് ചെയ്തു. ഇവർ ലഹരിവസ്തുക്കൾ വില്പനക്കായി കൊണ്ടുവന്നതായിരുന്നു. ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 74 കേസുകൾ രജിസ്റ്റർ ചെയ്തു, 84 പേർ അറസ്റ്റിലായി.

ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാനത്ത് 84 പേർ അറസ്റ്റിൽ
സംസ്ഥാനത്ത് മയക്കുമരുന്ന് വില്പന തടയുന്നതിനായി ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 84 പേരെ അറസ്റ്റ് ചെയ്തു. 1839 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരിൽ നിന്ന് മാരക മയക്കുമരുന്നുകളായ എം ഡി എം എ, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.

ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 75 പേർ അറസ്റ്റിൽ
മെയ് അഞ്ചിന് നടന്ന ഓപ്പറേഷൻ ഡിഹണ്ടിൽ 1997 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. 76 കേസുകൾ രജിസ്റ്റർ ചെയ്ത് 75 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡി തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു.