ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ഒരാഴ്ചക്കിടെ 1.9 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 554 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് 570 പേരെ പ്രതികളാക്കി. പോലീസ്, വനം, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വിവിധ സേനകളുമായി സഹകരിച്ച് 50 സംയുക്ത പരിശോധനകളും നടത്തി.