Online Fraud

കെവൈസി അപ്ഡേഷൻ തട്ടിപ്പുകൾക്കെതിരെ കേരള പൊലീസിന്റെ മുന്നറിയിപ്പ്
കെവൈസി അപ്ഡേഷൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കേരള പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്കിൽ നിന്നെന്ന വ്യാജേന വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. ഇത്തരം സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

വടകരയിൽ ഓൺലൈൻ തട്ടിപ്പ്: വിദ്യാർത്ഥികൾ കബളിപ്പിക്കപ്പെട്ടു, നാലുപേർ അറസ്റ്റിൽ
കോഴിക്കോട് വടകരയിൽ ഓൺലൈൻ തട്ടിപ്പ് സംഘം വിദ്യാർത്ഥികളെ കബളിപ്പിച്ചു. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. നാല് വിദ്യാർത്ഥികൾ അറസ്റ്റിലായി, കൂടുതൽ അന്വേഷണം നടക്കുന്നു.

തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം
തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ് നടന്നു. സെപ്റ്റംബറിൽ നാലു കോടിയിലധികം രൂപ നഷ്ടമായി. ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

യാക്കോബായ സഭ മുൻ മെത്രാപ്പോലീത്ത 15 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പിന് ഇരയായി
യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഓൺലൈൻ തട്ടിപ്പിനിരയായി. 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പൊലീസ് സേനയുടെ പ്രതിച്ഛായ കെടുത്തുന്ന ചില ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. കുറ്റാന്വേഷണ മികവുള്ള ...