Onam Bumper

ഓണം ബമ്പർ: ഒന്നാം സമ്മാനം വിറ്റത് വൈറ്റിലയിലെ ഭഗവതി ഏജൻസിയിൽ നിന്ന്
ഓണം ബമ്പര് ലോട്ടറിയുടെ ഒന്നാം സമ്മാനം വൈറ്റിലയിലെ ഭഗവതി ഏജന്സിയില് വിറ്റ ടിക്കറ്റിന്. നെട്ടൂര് സ്വദേശി ലതീഷ് വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ സമ്മാനം ലഭിച്ചത്. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ഓണം ബമ്പർ 2025 നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി
ഓണം ബമ്പർ 2025 ലോട്ടറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4 ലേക്ക് മാറ്റി. കനത്ത മഴയും, ചരക്ക് സേവന നികുതിയിലെ മാറ്റങ്ങളും കാരണം ടിക്കറ്റുകൾ പൂർണ്ണമായി വിൽക്കാൻ കഴിയാത്തതിനാലാണ് തീയതി മാറ്റിയത്. ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യർഥന പരിഗണിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.

തൃശ്ശൂർ സ്വദേശിയുടെ 40 ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി
തൃശ്ശൂർ സ്വദേശി രമേഷ് കുമാർ 40 ഓണം ബംബർ ലോട്ടറി ടിക്കറ്റുകൾ മോഷണം പോയതായി പരാതി നൽകി. വായ്പാ തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി ഭീഷണി നേരിടുന്ന രമേഷ് കുമാർ ഒരു മാസത്തെ ശമ്പളം മുടക്കിയാണ് ലോട്ടറി വാങ്ങിയത്. നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പരാതി ഉയർന്നിരിക്കുന്നത്.

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; 25 കോടി രൂപ ഒന്നാം സമ്മാനം
തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ.

തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന 48 ലക്ഷം കടന്നു; പാലക്കാട് മുന്നിൽ
തിരുവോണം ബമ്പർ ലോട്ടറി വിൽപ്പന 48 ലക്ഷത്തിലേക്ക് എത്തി. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ.