കേരള ഹൈക്കോടതി സംവിധായകൻ ഒമർ ലുലുവിന് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു. യുവ നടിയുടെ പരാതിയിൽ എറണാകുളം റൂറൽ പൊലീസ് കേസെടുത്തിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം അനുവദിച്ചത്.