Om Prakash

കൊച്ചിയിലെ ലഹരി പാർട്ടി: ഓം പ്രകാശ് താമസിച്ച മുറിയിൽ ഫോറൻസിക് പരിശോധന; താരങ്ങളെ ചോദ്യം ചെയ്യും
കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാകുന്നു. ഓം പ്രകാശ് താമസിച്ച മുറിയിൽ ഫോറൻസിക് പരിശോധന നടത്തി. പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി തുടങ്ങിയവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നു.

കൊച്ചി ഹോട്ടലിലെ ലഹരി കേസ്: ഓം പ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ പ്രയാഗ മാർട്ടിന്റെയും ശ്രീനാഥ് ഭാസിയുടെയും പേര്
കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്ന് ലഹരിവസ്തുക്കൾ കൈവശം വച്ചതിന് ഓം പ്രകാശിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. റിമാൻഡ് റിപ്പോർട്ടിൽ നടി പ്രയാഗ മാർട്ടിൻ, നടൻ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകൾ പരാമർശിക്കപ്പെട്ടു. വാർത്തയ്ക്ക് പിന്നാലെ പ്രയാഗ ഒരു വിചിത്ര ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ലഹരിക്കേസ്: ഓം പ്രകാശിന് ജാമ്യം; റിമാന്ഡ് റിപ്പോര്ട്ടില് സിനിമാ താരങ്ങളുടെ പേര്
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് ലഹരിക്കേസില് ജാമ്യം ലഭിച്ചു. റിമാന്ഡ് റിപ്പോര്ട്ടില് പ്രയാഗ മാര്ട്ടിന്, ശ്രീനാഥ് ഭാസി എന്നീ സിനിമാ താരങ്ങളുടെ പേരുകള് ഉള്പ്പെട്ടിരിക്കുന്നതായി റിപ്പോര്ട്ടുകള്. സിനിമാ മേഖലയിലേക്കും കേസിന്റെ അന്വേഷണം വ്യാപിക്കുമെന്ന സൂചന.

ലഹരി കേസിൽ പിടിയിലായ ഓം പ്രകാശിന്റെ മുറിയിൽ സിനിമാ താരങ്ങൾ എത്തിയതായി റിപ്പോർട്ട്
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് നാര്ക്കോട്ടിക്സ് വിഭാഗം ഗുണ്ടാനേതാവ് ഓം പ്രകാശിനെ പിടികൂടി. കൊച്ചിയിലെ ഹോട്ടലിൽ നിന്നാണ് അറസ്റ്റ്. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ തുടങ്ങിയ സിനിമാ താരങ്ങൾ ഓം പ്രകാശിന്റെ മുറിയിൽ എത്തിയതായി റിപ്പോർട്ട്.

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ; ലഹരിവസ്തുക്കൾ കണ്ടെടുത്തു
കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിവസ്തുക്കൾ കൈവശം വച്ചതിനാണ് അറസ്റ്റ്. ഇയാൾക്കൊപ്പം പിടിയിലായ ഷിഹാസിൽ നിന്നും കൊക്കൈൻ കണ്ടെടുത്തു.