കാസർഗോഡ് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത 596 പവൻ സ്വർണം തിരിച്ചു ചോദിച്ചതാണ് കൊലപാതകത്തിന് കാരണം. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.