ഡൽഹിയിലെ ഒരു ബാറിൽ അശ്ലീല നൃത്തം ചെയ്തെന്നാരോപിച്ച് ഏഴ് സ്ത്രീകൾക്കെതിരെ ചുമത്തിയ കേസ് തിസ് ഹസാരി കോടതി തള്ളി. അൽപവസ്ത്രം ധരിച്ചും പാട്ടിനൊത്ത് നൃത്തം ചെയ്തതും കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ നൃത്തം മറ്റൊരാൾക്ക് ശല്യമാകുമ്പോൾ മാത്രമേ അത് കുറ്റകരമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടി.