Nursing Education

കേരളത്തിലെ ന്യൂനപക്ഷ നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പ്
കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട നഴ്സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റ് വിദ്യാർഥികൾക്ക് അർഹതയുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ സ്കോളർഷിപ്പായി ലഭിക്കും.

സ്വകാര്യ നഴ്സിംഗ് കോളേജ് അഡ്മിഷൻ: സർക്കാർ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നു
സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ അഡ്മിഷൻ നടപടികൾ സർക്കാർ ഏറ്റെടുത്തു. മെരിറ്റ് അട്ടിമറി തടയാൻ കർശന നിയന്ത്രണങ്ගൾ ഏർപ്പെടുത്തി. ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കും നഴ്സിംഗ് കൗൺസിലിനും സീറ്റ് വിഭജനത്തിനോ അഡ്മിഷൻ തീയതി നീട്ടാനോ അധികാരമില്ല.

നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ പ്രോഗ്രാം: ജർമ്മനിയിൽ നഴ്സിങ് പഠനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേയ്ക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6 വരെ നീട്ടി. ജർമ്മനിയിൽ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനത്തിനും തുടർന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന പദ്ധതിയാണിത്. 18 നും 27 നും ഇടയിൽ പ്രായമുള്ള കേരളീയരായ വിദ്യാർഥികൾക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാൻ കഴിയുക.

ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനത്തിനും ജോലിക്കും അവസരം; നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു
നോർക്ക റൂട്ട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജർമനിയിൽ സൗജന്യ നഴ്സിംഗ് പഠനവും തുടർന്ന് ജോലിയും ലഭിക്കും. 18-27 വയസ്സുള്ള കേരളീയർക്ക് അപേക്ഷിക്കാം.

ബെംഗളൂരു നഴ്സിങ് ഹോസ്റ്റലിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിനി മരിച്ച നിലയിൽ
ബെംഗളൂരുവിലെ ഒരു നഴ്സിങ് ഹോസ്റ്റലിൽ പാലക്കാട് സ്വദേശിയായ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. പുതുക്കോട് സ്വദേശിയായ അതുല്യ ഗംഗാധരൻ (19) ആണ് മരിച്ചതായി കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ...