കോട്ടയം സർക്കാർ നഴ്സിങ് കോളജിലെ റാഗിങ് സംഭവത്തിൽ പ്രിൻസിപ്പൽ പ്രതികരിച്ചു. വിദ്യാർത്ഥികൾ ആരും പരാതി നൽകിയിരുന്നില്ലെന്നും മൂന്ന് മാസത്തിനിടെ പല തവണ അന്വേഷിച്ചിരുന്നതായും പ്രിൻസിപ്പൽ പറഞ്ഞു. പ്രതികളെ സസ്പെൻഡ് ചെയ്തതായും തുടർ നടപടികൾ ഉണ്ടാകുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.