Nursing Admission

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു
2025-26 വർഷത്തിലെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻ്റ് LBS വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അലോട്ട്മെൻ്റ് പരിശോധിക്കാം. അലോട്ട്മെൻ്റ് ലഭിച്ചവർ ഒക്ടോബർ 7-ന് മുൻപ് ടോക്കൺ ഫീസ് ഒടുക്കണം.

ബിഎസ് സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ്: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ബിഎസ് സി നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ ഫീസ് അടച്ച് അഡ്മിഷൻ ഉറപ്പാക്കണം. ഫെഡറൽ ബാങ്കിൻ്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കുന്നതിനുള്ള സ്ലിപ്പ് ഹാജരാക്കി നിശ്ചിത സമയത്തിനുള്ളിൽ പണം അടയ്ക്കേണ്ടതാണ്.

നഴ്സിംഗ് പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു
2025-26 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. എൽ.ബി.എസ് സെൻ്ററിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈനായി ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം. ആഗസ്റ്റ് 16-ന് പ്രവേശന പരീക്ഷ നടത്തും.

കേരളത്തിൽ എം.എസ്.സി നഴ്സിങ്ങിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം
കേരളത്തിൽ എം.എസ്.സി നഴ്സിങ് പ്രവേശനത്തിന് ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം. കേരളത്തിലെ 7 സർക്കാർ നഴ്സിങ് കോളേജുകളിലായി 162 സീറ്റുകളുണ്ട്. അപേക്ഷാ ഫീസ് 1100 രൂപയാണ്, പട്ടികവിഭാഗക്കാർക്ക് 550 രൂപയാണ്.

മേഴ്സി കോളേജ് നഴ്സിംഗ് പ്രവേശനം: മെറിറ്റ് അട്ടിമറിയിൽ ആരോഗ്യ വകുപ്പിന്റെ കർശന നടപടി
കൊട്ടാരക്കര വാളകം മേഴ്സി കോളേജിലെ നഴ്സിംഗ് പ്രവേശനത്തിൽ മെറിറ്റ് അട്ടിമറി നടന്നതായി കണ്ടെത്തി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി 30 സീറ്റും റദ്ദാക്കി. മാനേജ്മെന്റിന് മുഴുവൻ സീറ്റിലും പ്രവേശനം നടത്താനാകില്ലെന്ന് വ്യക്തമാക്കി.

കൊട്ടാരക്കര മേഴ്സി കോളേജ് നഴ്സിംഗ് പ്രവേശനത്തിൽ വൻ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
കൊട്ടാരക്കര വാളകം മേഴ്സി കോളേജിലെ നഴ്സിംഗ് പ്രവേശനത്തിൽ വൻ മെറിറ്റ് അട്ടിമറി നടന്നതായി ആരോപണം. മാനേജ്മെന്റ് സ്വന്തം നിലയിൽ അഡ്മിഷൻ നടത്തിയതായി തെളിഞ്ഞിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കാതെ മൗനം പാലിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്ത്.