Northeast India

ഹിമാലയൻ മേഖലയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയം രൂക്ഷം; നേപ്പാളിൽ 47 മരണം
ഹിമാലയൻ മേഖലയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയം രൂക്ഷമായി തുടരുന്നു. നേപ്പാളിൽ 47 പേർ മരിക്കുകയും ഒൻപത് പേരെ കാണാതാവുകയും ചെയ്തു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വടക്കൻ ബംഗാൾ, സിക്കിം, മേഘാലയ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

അസമിൽ ട്രെയിൻ പാളം തെറ്റി; ആളപായമില്ല
അസമിലെ ദിമ ഹസാവോയിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. എഞ്ചിൻ ഉൾപ്പെടെ എട്ട് കോച്ചുകൾ പാളം തെറ്റി. ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

മണിപ്പൂരിൽ സംഘർഷം രൂക്ഷം; അടിയന്തര നടപടികളുമായി സർക്കാർ
മണിപ്പൂരിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു. മുഖ്യമന്ത്രി ബിരേൻ സിംഗ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിശദീകരിച്ചു. ഒരാഴ്ചക്കിടെ വിവിധ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു.

മണിപ്പൂരിൽ ഡ്രോൺ ആക്രമണങ്ങൾ വർധിക്കുന്നു; ജനജീവിതം ദുസ്സഹം
മണിപ്പൂരിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നു. റോക്കറ്റ് ആക്രമണത്തിൽ 70 വയസ്സുകാരൻ കൊല്ലപ്പെട്ടു. രാത്രികാലങ്ങളിൽ വെടിവെപ്പും ആക്രമണങ്ങളും തുടരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

മണിപ്പൂരിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുമ്പ് വെടിവെപ്പ്; രണ്ടുപേർ അറസ്റ്റിൽ
മണിപ്പൂരിലെ ജിരിബാമിൽ സുരക്ഷാ സേനയുടെ വാഹനത്തിനും പൊലീസ് ഔട്ട്പോസ്റ്റിനും നേരെ അക്രമികൾ വെടിവെപ്പ് നടത്തി. ഈ സംഭവം നടന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പാണ്. ...

ആസാമിലും അരുണാചലിലും കനത്ത വെള്ളപ്പൊക്കം; 45 പേർ മരിച്ചു, ലക്ഷക്കണക്കിന് പേർ ദുരിതത്തിൽ
ആസാമിലും അരുണാചൽപ്രദേശിലും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വ്യാപക നാശനഷ്ടം സംഭവിച്ചു. ആസാമിൽ 19 ജില്ലകളിലായി 6. 44 ലക്ഷം പേർ ദുരിതത്തിലായി. വെള്ളപ്പൊക്കത്തിലും മഴയിലും മരിച്ചവരുടെ ...