Nipah

സംസ്ഥാനത്ത് 674 പേർ നിരീക്ഷണത്തിൽ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 674 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. നിപ കേസുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും രേഖപ്പെടുത്താൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.

പാലക്കാട് നിപ സംശയം; 723 പേർ നിരീക്ഷണത്തിൽ
പാലക്കാട് മരിച്ച വ്യക്തിയുടെ മകന് നിപ സംശയം ഉണ്ടായതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. നിലവിൽ 723 പേരാണ് നിപ സംമ്പർക്കപ്പട്ടികയിൽ ഉള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയം തോന്നിയത്.

നിപ: സംസ്ഥാനത്ത് 609 പേർ സമ്പർക്കപ്പട്ടികയിൽ
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ 609 പേർ സമ്പർക്കപ്പട്ടികയിൽ. മലപ്പുറത്ത് 8 പേർ ഐസിയുവിൽ ചികിത്സയിലാണ്. പാലക്കാട് രണ്ടാമത് റിപ്പോർട്ട് ചെയ്ത കേസിൽ 112 പേർ സമ്പർക്കപ്പട്ടികയിലുണ്ട്.

സംസ്ഥാനത്ത് 497 പേർ നിരീക്ഷണത്തിൽ; ജാഗ്രത തുടരുന്നു
സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടർന്ന് 497 പേർ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിൽ 203 പേരും, കോഴിക്കോട് 114 പേരും, പാലക്കാട് 178 പേരും, എറണാകുളത്ത് 2 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. കേന്ദ്ര സംഘം മലപ്പുറത്തും പാലക്കാടും സന്ദർശനം നടത്തി.

നിപ: സംസ്ഥാനത്ത് 461 പേർ നിരീക്ഷണത്തിൽ; ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മന്ത്രി
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. രണ്ട് ജില്ലകളിലായി 461 പേർ നിരീക്ഷണത്തിലാണ്. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

എനിക്കെതിരെയുള്ള പ്രതിഷേധം, അവരോട് തന്നെ ചോദിക്ക്: മന്ത്രി വീണാ ജോർജ്
കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ തനിക്കെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രതിഷേധിക്കുന്നവരുടെ കാര്യം അവരോട് തന്നെ ചോദിക്കണമെന്നാണ് മന്ത്രിയുടെ പ്രതികരണം. പാലക്കാട് ജില്ലയിൽ ആദ്യമായി നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.

മലപ്പുറം വളാഞ്ചേരിയിൽ ആശ്വാസം; നിപ ലക്ഷണങ്ങൾ കാണിച്ച ആറുപേർക്കും നെഗറ്റീവ്
മലപ്പുറം വളാഞ്ചേരിയിൽ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആറുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 49 പേരെ നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച 42 വയസ്സുള്ള സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി.
കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ...

നിപ്പ രോഗ വ്യാപനം നിയന്ത്രണവിധേയം: ആരോഗ്യമന്ത്രി.
നിപ്പ പകർച്ചവ്യാധി ഭീതിയിൽ നിന്നും കേരളത്തിന് ആശ്വാസം. പരിശോധന നടത്തിയ സാമ്പിളുകളെല്ലാം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. നെഗറ്റീവായ സാമ്പിളുകൾ എല്ലാം ഹൈ റിസ്ക് വിഭാഗത്തിലുള്ളവരുടെയാണെന്ന് മന്ത്രി ...

നിപ; പ്രതീക്ഷയ്ക്ക് വകനൽകി 5 പേരുടെ ഫലവും കൂടി നെഗറ്റീവ്.
നിപ സമ്പര്ക്കപ്പട്ടികയിലുൾപ്പെട്ട 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ഇതില് എന്.ഐ.വി. പൂനയിൽ 4 എണ്ണവും കോഴിക്കോട് മെഡിക്കല് കോളജില് ...

നിപ; ആശങ്ക ഒഴിയുന്നു, 15 പേർക്ക് കൂടി നെഗറ്റീവ്.
നിപ സമ്പർക്ക പട്ടികയിലെ 15 പേരുടെ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 61 പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ ...

നിപ ; ഉറവിടത്തിനായുള്ള പരിശോധന ഇന്ന് മുതൽ.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായിയുള്ള പരിശോധന ഇന്ന് മുതൽ. ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്. 21 പേരുടെ പരിശോധനാഫലമാണ് ഇനി അറിയാനുള്ളത്. നാളെ ഭോപ്പാലിൽ നിന്നുമുള്ള ...