Nigeria

വനിതാ ആഫ്രിക്ക കപ്പ്: മൊറോക്കോയെ തകർത്ത് നൈജീരിയയ്ക്ക് കിരീടം
മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ ആതിഥേയരായ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നൈജീരിയയുടെ വിജയം. ഈ വിജയത്തോടെ നൈജീരിയ തങ്ങളുടെ പത്താമത് ആഫ്രിക്കൻ കിരീടം സ്വന്തമാക്കി, ഇത് ഒരു റെക്കോർഡ് നേട്ടമാണ്.

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല; 100-ൽ അധികം പേർ കൊല്ലപ്പെട്ടു
വടക്കൻ നൈജീരിയയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 100-ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. ബെനു സംസ്ഥാനത്തിലെ യെൽവാട്ട പട്ടണത്തിലാണ് ആക്രമണം നടന്നതെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ നൈജീരിയ അറിയിച്ചു. 2019 മുതൽ ഈ മേഖലയിലെ സംഘർഷങ്ങളിൽ 500-ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 2.2 ദശലക്ഷം ആളുകൾ പലായനം ചെയ്യുകയും ചെയ്തു.

ബെംഗളൂരുവിൽ നൈജീരിയൻ വനിത കൊല്ലപ്പെട്ട നിലയിൽ
ചിക്കജാലയിൽ നൈജീരിയൻ വനിതയുടെ മൃതദേഹം കണ്ടെത്തി. തലയ്ക്കും കഴുത്തിനും ഗുരുതരമായ മുറിവുകളാണ് മരണകാരണം. പോലീസ് അന്വേഷണം ആരംഭിച്ചു.

ഫേസ്ബുക്ക് തട്ടിപ്പ്: തൃശൂർ സ്വദേശിയിൽ നിന്ന് രണ്ട് കോടി തട്ടിയ നൈജീരിയൻ പൗരൻ അറസ്റ്റിൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരൻ അറസ്റ്റിലായി. ഓസ്റ്റിൻ ഓഗ്ബ എന്നയാളാണ് മുംബൈയിൽ നിന്ന് പിടിയിലായത്. വ്യാജ വാഗ്ദാനങ്ങൾ നൽകി പല തവണയായിട്ടാണ് പണം തട്ടിയെടുത്തത്.

നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്; 140 പേർ മരിച്ചു
നൈജീരിയയിലെ ജിഗാവയിൽ മജിയ ടൗണിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 140 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്.

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് 22 വിദ്യാർത്ഥികൾ മരിച്ചു; നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നു
നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് 22 വിദ്യാർത്ഥികൾ മരണമടഞ്ഞു. ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിലാണ് ഇന്നലെ രാവിലെ ...