Niger

നൈജറിൽ പള്ളി ആക്രമണം: 44 മരണം

Anjana

തെക്കുപടിഞ്ഞാറൻ നൈജറിലെ ഒരു മുസ്ലിം പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 44 പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊക്കോറോയിലെ ഫോംബിറ്റ ഗ്രാമത്തിൽ ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനക്കിടെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.