NHAI

കൂരിയാട് ദേശീയപാത തകർച്ച: കാരണം മണ്ണിന്റെ ദൃഢതക്കുറവെന്ന് എൻഎച്ച്എഐ
മലപ്പുറം കൂരിയാട് ദേശീയപാതയുടെ തകർച്ചയ്ക്ക് കാരണം മണ്ണിന്റെ ഉറപ്പില്ലായ്മയാണെന്ന് എൻഎച്ച്എഐയുടെ ഇടക്കാല റിപ്പോർട്ട്. റോഡിന്റെ തകർച്ചക്ക് കാരണക്കാരായ കരാറുകാർക്കും പ്രോജക്ട് കൺസൾട്ടൻസിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വീഴ്ച വരുത്തിയവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

കേരളത്തിലെത്തിയിട്ടും തകർന്ന റോഡുകൾ സന്ദർശിക്കാതെ NHAI ചെയർമാൻ; വിവാദം കനക്കുന്നു
ദേശീയപാത അതോറിറ്റി ചെയർമാൻ കേരളത്തിലെത്തിയിട്ടും തകർന്ന ദേശീയ പാതകൾ സന്ദർശിക്കാത്തതിൽ വിവാദം. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സന്ദർശനം നടത്തിയ ശേഷം അദ്ദേഹം മടങ്ങി. നിർമ്മാണത്തിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കാണും.

കൂരിയാട് ദേശീയപാത തകർച്ച: പ്രൊജക്ട് ഡയറക്ടർക്ക് സസ്പെൻഷൻ, സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു
മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന സംഭവത്തിൽ എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടെന്നും റിപ്പോർട്ടുണ്ട്. കരാറുകാരൻ സ്വന്തം ചെലവിൽ പാലം നിർമ്മിക്കണമെന്നും അതോറിറ്റി അറിയിച്ചു.

ദേശീയപാത അതോറിറ്റിക്കെതിരെ രഞ്ജിത്തിന്റെ കുടുംബം
കോഴിക്കോട് ചേവരമ്പലത്ത് ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ കുഴിയിൽ വീണ് രഞ്ജിത്ത് മരിച്ച സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ കുടുംബം. ബാരിക്കേഡ് ഇല്ലാത്തതിനാലാണ് അപകടമെന്ന് കുടുംബം ആരോപിക്കുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് കുടുംബം അറിയിച്ചു.

പാലക്കാട് പനയംപാടം അപകടം: ഐഐടി റിപ്പോർട്ട് അവഗണിച്ച ദേശീയപാത അതോറിറ്റി
പാലക്കാട് കരിമ്പ പനയംപാടത്തെ റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന 2021-ലെ ഐഐടി റിപ്പോർട്ട് പുറത്തുവന്നു. റോഡിന്റെ തെന്നൽ പ്രതിരോധം കുറവാണെന്നും വേഗ നിയന്ത്രണം ആവശ്യമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നാല് വിദ്യാർത്ഥിനികളുടെ മരണത്തെ തുടർന്ന് സംയുക്ത സുരക്ഷാ പരിശോധന നടത്താൻ തീരുമാനിച്ചു.