പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ സംഭവിച്ച വാഹനാപകടത്തിൽ നവദമ്പതികളായ അനുവും നിഖിലും ഉൾപ്പെടെ നാലുപേർ മരണമടഞ്ഞു. മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കുമുള്ള ഹണിമൂൺ യാത്രയിൽ നിന്ന് മടങ്ങിവരികയായിരുന്നു ദമ്പതികൾ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വച്ച് ശബരിമല തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.