New Year Celebrations

പുതുവർഷ ആഘോഷം: ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ
പുതുവർഷ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹന നിയന്ത്രണവും പരിശോധനയും ഉണ്ടാകും. 80,000 പേർക്ക് വെളി ഗ്രൗണ്ടിൽ നിൽക്കാൻ കഴിയുമെന്ന് പൊലീസ് വിലയിരുത്തി.

ഫോർട്ട്കൊച്ചിയിൽ പപ്പാഞ്ഞി കത്തിക്കൽ റദ്ദാക്കി; പുതുവത്സരാഘോഷങ്ങൾക്ക് മാറ്റം
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിയോഗത്തെ തുടർന്ന് ഫോർട്ട്കൊച്ചിയിലെ പരമ്പരാഗത പപ്പാഞ്ഞി കത്തിക്കൽ ചടങ്ങ് റദ്ദാക്കി. കാർണിവൽ കമ്മിറ്റിയുടെ എല്ലാ പരിപാടികളും നിർത്തിവച്ചു. എന്നാൽ പ്രാദേശിക കൂട്ടായ്മകളുടെ ആഘോഷങ്ങൾ തുടരും.

കൊച്ചിയിലെ പുതുവത്സരാഘോഷം ലഹരിവിമുക്തമാക്കാൻ പൊലീസ് കർശന നടപടി
കൊച്ചിയിലെ പുതുവത്സരാഘോഷങ്ങൾ ലഹരിവിമുക്തമാക്കാൻ പൊലീസ് കർശന നടപടികൾ സ്വീകരിക്കുന്നു. പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ച് നഗരത്തിൽ പരിശോധനകൾ ശക്തമാക്കും. ലഹരി മാഫിയയ്ക്കെതിരെ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

പുതുവർഷത്തിൽ ഫോർട്ട് കൊച്ചിയിൽ രണ്ടിടത്ത് പപ്പാഞ്ഞി കത്തിക്കാൻ അനുമതി; സുരക്ഷാ നിബന്ധനകൾ കർശനം
ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തിൽ രണ്ടിടത്ത് പപ്പാഞ്ഞി കത്തിക്കാൻ ഹൈക്കോടതി അനുമതി നൽകി. പരേഡ് ഗ്രൗണ്ടിനു പുറമേ വെളി മൈതാനത്തും പപ്പാഞ്ഞി കത്തിക്കാം. എന്നാൽ, കർശനമായ സുരക്ഷാ നിബന്ധനകൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു.

കുവൈത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് കനത്ത സുരക്ഷ; പ്രത്യേക സംഘത്തെ നിയോഗിച്ച് ആഭ്യന്തര മന്ത്രാലയം
കുവൈത്തിൽ പുതുവർഷ ആഘോഷങ്ങൾക്കായി വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും വനിതാ പോലീസുകാർ ഉൾപ്പെടെയുള്ളവരെ വിന്യസിക്കും.

ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞി: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ്
ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ സ്ഥാപിച്ച പപ്പാഞ്ഞിയെ മാറ്റണമെന്ന് പൊലീസ് നോട്ടീസ് നൽകി. സുരക്ഷാ കാരണങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സംഘാടകർ നടപടിയെ എതിർക്കുന്നു.