Nenmara Murder

നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയുടെ ജാമ്യം റദ്ദ്
2019-ലെ സജിത കൊലക്കേസിലെ ജാമ്യം ചെന്താമരയ്ക്ക് നഷ്ടമായി. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് പാലക്കാട് സെഷൻസ് കോടതിയുടെ നടപടി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര മറ്റ് രണ്ട് കൊലപാതകങ്ങൾ കൂടി നടത്തിയത്.

നെന്മാറ ഇരട്ടക്കൊല: പ്രതിയുമായി പൊലീസ് തെളിവെടുപ്പ്
നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പോത്തുണ്ടിയിലെ സുധാകരന്റെ വീട്ടിലും പ്രതി രക്ഷപ്പെട്ട വഴികളിലും എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്. ജനരോഷമില്ലാതെ തെളിവെടുപ്പ് പൂർത്തിയായി.

നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പോലീസ്
പാലക്കാട് നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ പിടികൂടാൻ പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നു. തമിഴ്നാട്ടിലേക്ക് കടന്നെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റുമരിച്ചു; ഇരട്ടക്കൊലപാതകത്തിൽ നടുക്കം
പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പോത്തുണ്ടി ബോയൻ കോളനിയിലാണ് സംഭവം. മരിച്ച സുധാകരന്റെ ഭാര്യയെ നേരത്തെ കൊലപ്പെടുത്തിയ പ്രതിയാണ് ഇരട്ടക്കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.