വളപട്ടണത്ത് നടന്ന കോടികളുടെ കവർച്ച കേസിൽ അയൽവാസിയായ ലിജീഷ് പൊലീസ് കസ്റ്റഡിയിൽ. കെ.പി. അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്നിരുന്നു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.