Nedumangad

നെടുമങ്ങാട് മാർക്കറ്റിലെ കൊലപാതകം: രണ്ട് പ്രതികൾ പോലീസ് കസ്റ്റഡിയിൽ
നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴിക്കോട് സ്വദേശി മുഹമ്മദ് ഹാഷിർ (30) ആണ് കൊല്ലപ്പെട്ടത്. ബാറിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

നെടുമങ്ങാട് കൊലപാതകം: മുഖ്യപ്രതി നസീർ പിടിയിൽ
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഴീക്കോട് സ്വദേശിയായ ഇയാളെ ആര്യനാട് നിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് തൊട്ടുമുന്പ് നസീറും കൊല്ലപ്പെട്ട മുഹമ്മദ് ഹാഷിറും തമ്മിൽ നെടുമങ്ങാട്ടെ ബാറിൽ വെച്ചുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചു കയറി; നാല് പേർക്ക് പരുക്ക്
നെടുമങ്ങാട് വാളിക്കോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി നാല് ഇരുചക്രവാഹനങ്ങൾ തകർന്നു. ബസിലുണ്ടായിരുന്ന നാല് യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. ഡ്രൈവർക്ക് പെട്ടെന്ന് ബിപി കൂടിയതാണ് അപകടകാരണമെന്ന് റിപ്പോർട്ട്.

സ്വകാര്യ ആശുപത്രിയിൽ മേൽവിലാസത്തിൽ പാഴ്സലിൽ ലഹരി മിഠായി വരുത്തി മൂന്നംഗ സംഘം: അറസ്റ്റിൽ
മിഠായി രൂപത്തിലുള്ള ലഹരിമരുന്നുമായി മൂന്ന് തമിഴ്നാട് സ്വദേശികളെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്റെ വിലാസത്തിൽ എത്തിയ പാഴ്സലിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

നെടുമങ്ങാട്ട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കൾ
നെടുമങ്ങാട് കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ ഷമീം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ഭാര്യാ കൊലക്കേസ് പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
നെടുമങ്ങാട് ഭാര്യാ കൊലക്കേസിലെ പ്രതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് നെടുമങ്ങാട് സ്വദേശിയായ സതീഷ് കുമാറിന്റേതാണ്. 2021 ഏപ്രിലിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സതീഷ് ഒരു വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയിരുന്നു.

നെടുമങ്ങാട് വൻ ചാരായവേട്ട: 149 ലിറ്റർ വാറ്റ് ചാരായവും വെടിമരുന്നും പിടിച്ചെടുത്തു
നെടുമങ്ങാട് വലിയമലയിൽ വൻ ചാരായവേട്ട. 149 ലിറ്റർ വാറ്റ് ചാരായവും 39 ലിറ്റർ വൈനും വെടിമരുന്നും കണ്ടെടുത്തു. ഭജൻലാൽ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ബസ് അപകടം: ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസും റദ്ദാക്കി
നെടുമങ്ങാട് ഇഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവറുടെ ലൈസൻസും ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ബസിന്റെ പെർമിറ്റും രജിസ്ട്രേഷനും റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു.

നെടുമങ്ങാട് ബസ് അപകടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 യാത്രക്കാരിൽ 40 ലധികം പേർക്ക് പരിക്കേറ്റു. അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

നെടുമങ്ങാട് ബസ് അപകടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
നെടുമങ്ങാട് ഇരിഞ്ചിയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.

ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് അപകടം: ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം. കാട്ടാക്കട സ്വദേശിനിയായ ദാസിനിയാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.

നെടുമങ്ങാട് വിദ്യാർത്ഥിനി ആത്മഹത്യ: പ്രതിശ്രുത വരൻ കസ്റ്റഡിയിൽ
നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെൺകുട്ടിയെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.