NCC Camp

എൻസിസി ക്യാമ്പിലെ ഭക്ഷ്യവിഷബാധ: ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും
എൻസിസി സംസ്ഥാന ക്യാമ്പിൽ ഉണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷണം നടത്തും. തൃക്കാക്കര കെ എം എം കോളജിൽ നടന്ന ക്യാമ്പിലാണ് സംഭവം. 70 ഓളം വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്.

കെഎംഎം കോളേജ് എന്സിസി ക്യാമ്പില് ഭക്ഷ്യവിഷബാധ: പ്രതിഷേധവും ആരോപണങ്ങളും
എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്സിസി ക്യാമ്പില് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്ന്ന് പ്രതിഷേധം. 72 കുട്ടികള് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ടു. മര്ദനം, അനുചിത പെരുമാറ്റം എന്നീ ആരോപണങ്ങളും ഉയര്ന്നു.

കൊച്ചിയിലെ എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ: 73 വിദ്യാർത്ഥികൾ ആശുപത്രിയിൽ
കൊച്ചിയിലെ കെഎംഎം കോളജിൽ നടന്ന എൻസിസി ക്യാമ്പിൽ 73 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വ്യാജ എൻസിസി ക്യാമ്പ് പീഡനക്കേസ്: മുഖ്യപ്രതി ആത്മഹത്യ ചെയ്തു
തമിഴ്നാട്ടിലെ ബർഗൂരിൽ നടന്ന വ്യാജ എൻസിസി ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരിട്ട പീഡനക്കേസിൽ മുഖ്യപ്രതി ആത്മഹത്യ ചെയ്തു. കാവേരിപട്ടണം സ്വദേശിയായ ശിവരാമൻ എന്ന പ്രതി എലിവിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. കേസിൽ എല്ലാ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.